വിക്കറ്റിൽ അ​ര്‍ധ​സെ​ഞ്ചു​റി പൂ​ര്‍ത്തി​യാ​ക്കി ബോ​ള്‍ട്ട്

കു​ശ​ആ​ല്‍ മെ​ന്‍ഡി​സി​നെ പു​റ​ത്താ​ക്കി​ക്കൊ​ണ്ടാ​ണ് ലോ​ക​ക​പ്പി​ലെ അ​ര്‍ധ​സെ​ഞ്ചു​റി ബോ​ള്‍ട്ട് പൂ​ര്‍ത്തി​യാ​ക്കി​യ​ത്
Trent boult
Trent boult

കി​വീ​സി​ന്‍റെ ട്രെ​ന്‍റ് ബോ​ള്‍ട്ട് ലോ​ക​ക​പ്പി​ല്‍ 50 വി​ക്ക​റ്റ് നേ​ട്ടം കൈ​വ​രി​ച്ചു. ഇ​ന്ന​ല​ത്തെ മൂ​ന്നു വി​ക്ക​റ്റ് പ്ര​ക​ട​ന​ത്തോ​ടെ ബോ​ള്‍ട്ടി​ന് 52 വി​ക്ക​റ്റു​ക​ളാ​യി. കു​ശ​ആ​ല്‍ മെ​ന്‍ഡി​സി​നെ പു​റ​ത്താ​ക്കി​ക്കൊ​ണ്ടാ​ണ് ലോ​ക​ക​പ്പി​ലെ അ​ര്‍ധ​സെ​ഞ്ചു​റി ബോ​ള്‍ട്ട് പൂ​ര്‍ത്തി​യാ​ക്കി​യ​ത്. ലോ​ക​ക​പ്പി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ക്ക​റ്റു​ക​ള്‍ നേ​ടി​യ താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ബോ​ള്‍ട്ട് അ​ഞ്ചാ​മ​താ​ണി​പ്പോ​ള്‍.

കേ​വ​ലം 28 ഇ​ന്നി​ങ്സു​ക​ളി​ല്‍നി​ന്നാ​ണ് ബോ​ള്‍ട്ട് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. 71 വി​ക്ക​റ്റു​ക​ളു​ള്ള ഓ​സ്ട്രേ​ലി​യ​യു​ടെ ഇ​തി​ഹാ​സ ബൗ​ള​ര്‍ ഗ്ലെ​ന്‍ മ​ക്ഗ്രാ​ത്താ​ണ് മു്ന​നി​ല്‍. പ​ക്ഷേ, 30 ഇ​ന്നി​ങ്സു​ക​ളി​ല്‍നി​ന്നാ​ണ് മ​ക്ഗ്രാ​ത്ത് 50 വി​ക്ക​റ്റു​ക​ള്‍ നേ​ടി​യ​ത്. മു​ത്ത​യ്യ മു​ര​ളീ​ധ​ര​ന്‍ ര​ണ്ടാ​മ​തും (68 വി​ക്ക​റ്റു​ക​ള്‍) മി​ച്ച​ല്‍ സ്റ്റാ​ര്‍ക്ക് (59) ല​സി​ത് മ​ലിം​ഗ (59) വ​സിം അ​ക്രം (55) എ​ന്നി​വ​രാ​ണ് പി​ന്നീ​ടു​ള്ള സ്ഥാ​ന​ങ്ങ​ളി​ല്‍.

ഏ​റ്റ​വും വേ​ഗ​ത്തി​ല്‍ 50 വി​ക്ക​റ്റ് നേ​ടി​യ താ​രം മി​ച്ച​ല്‍ സ്റ്റാ​ര്‍ക്കാ​ണ്. 50 വി​ക്ക​റ്റ് നേ​ടാ​ന്‍ സ്റ്റാ​ര്‍ക്കി​നു വേ​ണ്ടി​വ​ന്ന​ത് 19 ഇ​ന്നി​ങ്സു​ക​ള്‍.

ന്യൂ​സ​ല​ന്‍ഡി​നു വേ​ണ്ടി ലോ​ക​ക​പ്പി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ക്ക​റ്റ് നേ​ടു​ന്ന താ​ര​വും ബോ​ള്‍ട്ട് ത​ന്നെ. ടീം ​സൗ​ത്തി​യാ​ണ് ര​ണ്ടാ​മ​ത്, 38 വി​ക്ക​റ്റു​ക​ള്‍. 10 ഓ​വ​റി​ല്‍ കേ​വ​ലം 37 റ​ണ്‍സ് വ​ഴ​ങ്ങി ബോ​ള്‍ട്ട് മൂ​ന്നു വി​ക്ക​റ്റു​ക​ളാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com