ഹാരി ബ്രൂക്കിന് ട്രിപ്പിൾ സെഞ്ചുറി

ഇതോടെ 362 പന്തിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയ മാത്യു ഹെയ്ഡനെ ബ്രൂക്ക് മറികടന്നു
Triple century for Harry Brook
ഹാരി ബ്രൂക്ക്
Updated on

മുൾട്ടാൻ: ഒക്‌ടോബർ 10 വ്യാഴാഴ്ച പാക്കിസ്ഥാനെതിരെ മുൾട്ടാനിൽ നടന്ന ടെസ്റ്റിൽ മികച്ച ബാറ്റിംഗിലൂടെ ടെസ്റ്റിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ട്രിപ്പിൾ സെഞ്ചുറി നേടി ഹാരി ബ്രൂക്ക്. 310 പന്തിൽ 28 ബൗണ്ടറികളും 3 സിക്‌സറുകളും അടങ്ങുന്നതായിരുന്നു ബ്രൂക്കിന്‍റെ ഇന്നിംഗ്‌സ്. ഇതോടെ 2003ൽ സിംബാബ്‌വെയ്‌ക്കെതിരെ 362 പന്തിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയ മാത്യു ഹെയ്ഡനെ ബ്രൂക്ക് മറികടന്നു.

നിലവിൽ ട്രിപ്പിൾ സെഞ്ചുറി നേടുന്ന ആദ്യ സജീവ ഇംഗ്ലണ്ട് താരമാണ് ബ്രൂക്ക്. സൈം അയൂബിന്‍റെ ബൗളിങ്ങിൽ ബൗണ്ടറിയോടെ 25കാരൻ തന്‍റെ 300 തികച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടുന്ന ആറാമത്തെ ഇംഗ്ലണ്ട് താരമാണ് ബ്രൂക്ക്. 287 പന്തിൽ 300 അടിച്ച ഇന്ത്യയുടെ വിരേന്ദർ സേവാഗാണ് അതിവേഗ ട്രിപ്പിള്‍ സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com