ട്രിവാൻഡ്രം റോയൽസിന് തുടർച്ചയായ രണ്ടാം വിജയം

പി. പ്രിതികയുടെ ഇന്നിങ്സാണ് റോയൽസിന് വിജയം ഒരുക്കിയത്. 55 പന്തുകളിൽ 49 റൺസുമായി പ്രിതിക പുറത്താകാതെ നിന്നു
Trivandrum Royals 2 wins in a row

ട്രിവാൻഡ്രം റോയൽസിന് തുടർച്ചയായ രണ്ടാം വിജയം

Updated on

തലശ്ശേരി: കോടിയേരി ബാലകൃഷ്ണൻ വനിതാ കെസിഎ എലൈറ്റ് ടി20 ക്രിക്കറ്റ് ടൂർണമെന്‍റിൽ തുടർച്ചയായ രണ്ടാം വിജയവുമായി ട്രിവാൻഡ്രം റോയൽസ്. ജാസ്മിൻ ക്രിക്കറ്റ് ക്ലബ്ബിനെ 42 റൺസിനാണ് റോയൽസ് തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ട്രിവാഡ്രം റോയൽസ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 122 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ജാസ്മിൻ ക്രിക്കറ്റ് ക്ലബ്ബിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 80 റൺസ് മാത്രമാണ് നേടാനായത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത റോയൽസിന് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. എന്നാൽ മാളവിക സാബുവിനും നജ്ല സിഎം സിയ്ക്കുമൊപ്പം മികച്ച കൂട്ടുകെട്ടുകൾ പടുത്തുയർത്തിയ പി. പ്രിതികയുടെ ഇന്നിങ്സാണ് റോയൽസിന് വിജയം ഒരുക്കിയത്. 55 പന്തുകളിൽ 49 റൺസുമായി പ്രിതിക പുറത്താകാതെ നിന്നു. നാല് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു പ്രിതികയുടെ ഇന്നിങ്സ്. നജ്ല സിഎംസി 23 പന്തുകളിൽ 30 റൺസും മാളവിക സാബു 30 പന്തുകളിൽ 21 റൺസും എടുത്തു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ജാസ്മിൻ ക്രിക്കറ്റ് ക്ലബ്ബിന് ആദ്യ ഓവറിൽ തന്നെ ഓപ്പണർ അശ്വതി ബാബുവിൻ്റെ വിക്കറ്റ് നഷ്ടമായി. അശ്വതിയെ പുറത്താക്കി ക്യാപ്റ്റൻ സജ്ന സജീവനാണ് റോയൽസിന് മികച്ച തുടക്കം നല്കിയത്. ശ്രദ്ധയും സൌരഭ്യയും ചേർന്നുള്ള കൂട്ടുകെട്ട് ജാസ്മിൻ ക്രിക്കറ്റ് ക്ലബ്ബിന് പ്രതീക്ഷ നല്കിയെങ്കിലും ഇരുവരും പുറത്തായതോടെ തകർച്ചയ്ക്ക് തുടക്കമായി. മധ്യനിരയും വാലറ്റവും നിരാശപ്പെടുത്തിയതോടെ ജാസ്മിൻ ക്രിക്കറ്റ് ക്ലബ്ബിൻ്റെ മറുപടി 80 റൺസിൽ അവസാനിച്ചു. 22 റൺസെടുത്ത സൌരഭ്യയാണ് അവരുടെ ടോപ് സ്കോറർ. റോയൽസിന് വേണ്ടി സാന്ദ്ര സുരെനും റെയ്ന റോസും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com