ക്യാപ്റ്റൻ സജനയുടെ മികവിൽ ആദ്യ ജയം കുറിച്ച് ട്രിവാൻഡ്രം റോയൽസ്

രണ്ട് വിക്കറ്റും 25 റൺസും നേടിയ സജന സജീവൻ പ്ലെയർ ഒഫ് ദ മാച്ച്
Trivandrum Royals win on Sajana brilliance

രണ്ട് വിക്കറ്റും 25 റൺസും നേടിയ സജന സജീവൻ പ്ലെയർ ഒഫ് ദ മാച്ച്

Updated on

തലശ്ശേരി: കോടിയേരി ബാലകൃഷ്ണൻ വനിതാ കെസിഎ എലൈറ്റ് ടി20 ക്രിക്കറ്റ് ടൂർണമെന്‍റിൽ ആദ്യ വിജയവുമായി അദാനി ട്രിവാൻഡ്രം റോയൽസ്. ക്യാപ്റ്റൻ സജന സജീവന്‍റെ ഓൾറൗണ്ട് മികവാണ് ടീമിന് വിജയം ഒരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത തൃശൂ‍‍ർ ടൈറ്റൻസിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 83 റൺസ് മാത്രമാണ് നേടാനായത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസ് സജനയുടെ മികവിൽ ലക്ഷ്യത്തിലെത്തി.

ആദ്യം ബാറ്റ് ചെയ്ത തൃശൂരിന്‍റെ പി.ആ‍ർ. വൈഷ്ണയെ പുറത്താക്കി തക‍ർച്ചയ്ക്ക് തുടക്കമിട്ട് സജനയായിരുന്നു. ഒൻപത് റൺസെടുത്ത കീ‍ർത്തി കെ. ജ‌യിംസിനെയും സജന തന്നെ പുറത്താക്കി. ബൗള‍ർമാരെ മാറിമാറി പ്രയോ​ഗിച്ച് ബാറ്റ‍ർമാർക്ക് മേൽ സമ്മ‍ർദം ചെലുത്തിയ സജന തൃശൂരിന്‍റെ കുതിപ്പിന് വിദ​ഗ്ധമായി തടയിട്ടു. 22 റൺസെടുത്ത ജുവൽ ജീനും18 റൺസെടുത്ത സൂര്യ സുകുമാറും മാത്രമാണ് ടൈറ്റൻസ് ബാറ്റിങ് നിരയിൽ രണ്ടക്കം കടന്നത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസിന്‍റെ തുടക്കം തകർച്ചയോടെയായിരുന്നു. 45 റൺസെടുക്കുന്നതിനിടെ റോയൽസിന് അഞ്ച് വിക്കറ്റുകൾ നഷ്ടമായി. എന്നാൽ, ഏഴാമതായി ബാറ്റ് ചെയ്യാനിറങ്ങിയ സജന, മത്സരം റോയൽസിന്‍റെ വരുതിയിലാക്കി. 15 പന്തുകളിൽ മൂന്ന് ഫോറടക്കം പുറത്താകാതെ 21 റൺസെടുത്ത സജനയുടെ മികവിൽ, 25 പന്തുകൾ ബാക്കി നിൽക്കെ റോയൽസ് ലക്ഷ്യത്തിലെത്തി. 15 റൺസ് വീതം നേടിയ നജ്ലയുടെയും പ്രിതികയുടെയും ഇന്നിങ്സും റോയൽസിന് തുണയായി. ടൈറ്റൻസിന് വേണ്ടി സൂര്യ സുകുമാർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. സജനയാണ് പ്ലെയർ ഓഫ് ദി മാച്ച്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com