ട്വന്‍റി20 ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചുറിയുടെ റെക്കോഡ് തകർന്നു

നേപ്പാളിനെതിരായ ട്വന്‍റി-20 ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മല്‍സരത്തിലാണ് ലോഫ്റ്റണിന്‍റെ നേട്ടം
നിക്കോള്‍ ലോഫ്റ്റി ഈറ്റണ്‍
നിക്കോള്‍ ലോഫ്റ്റി ഈറ്റണ്‍

കാഠ്മണ്ഡു: അന്താരാഷ്ട്ര ട്വന്‍റി-20 ക്രിക്കറ്റിലെ വേഗതയേറിയ സെഞ്ചുറിയെന്ന റെക്കോഡ് നമീബിയക്കകാരന്. നിക്കോള്‍ ലോഫ്റ്റി ഈറ്റണ്‍ എന്ന 22കാരനാണ് പുതിയ റെക്കോഡ് സ്ഥാപിച്ചത്. 33 പന്തില്‍ മൂന്നക്കം തികച്ചാണ് താരം എലൈറ്റ് ലിസ്റ്റിലേക്ക് എത്തിയത്. നേപ്പാളിനെതിരായ ട്വന്‍റി-20 ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മല്‍സരത്തിലാണ് ലോഫ്റ്റണിന്‍റെ നേട്ടം. പതിനൊന്ന് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്നിന് 63 റണ്‍സെന്ന നിലയില്‍ പതറുകയായിരുന്നു നമീബിയ. പിന്നാലെയായെത്തിയ ഈറ്റണ്‍ വന്നതു മുതല്‍ നേപ്പാളി ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ചു. 18 പന്തില്‍ 50 തികച്ച ഈറ്റണ്‍ പിന്നീട് 100 ലേക്ക് എത്താന്‍ നേരിടേണ്ടി വന്നതാകട്ടെ 15 പന്തുകളും.

36 പന്തില്‍ നിന്ന് 101 റണ്‍സെടുത്താണ് ഈറ്റണ്‍ മടങ്ങിയത്. 8 സിക്സറുകളും 11 ഫോറും ഇന്നിങ്‌സിന് ചാരുതയായി. അവസാന പത്തോവറില്‍ 140 റണ്‍സടിച്ചെടുത്ത നമീബിയ നേപ്പാളിനെതിരേ 20 ഓവറില്‍ 206 റണ്‍സും നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാളിന് 18.5 ഓവറില്‍ 186 റണ്‍സെടുക്കുന്നതിനിടെ എല്ലാവരെയും നഷ്ടമായി. 48 റണ്‍സെടുത്ത ദീപേന്ദ്ര സിങ്ങാണ് നേപ്പാള്‍ നിരയിലെ ടോപ് സ്‌കോറര്‍.ടി20 ക്രിക്കറ്റില്‍ ലോഫ്റ്റി ഈറ്റന്‍റെ ആദ്യത്തെ സെഞ്ചുറിയാണിത്. നേപ്പാളിന്‍റെ കുശാല്‍ മല്ലയുടെ പേരിലായിരുന്നു ഇതുവരെ ടി20 ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചുറിയുടെ റെക്കോഡ്. കഴിഞ്ഞ വര്‍ഷം നമീബിയക്കെതിരേ 34 പന്തുകളില്‍നിന്നാണ് കുശാല്‍ മല്ല സെഞ്ചുറി നേടിയിരുന്നത്. ഇതിന് മറുപടിയെന്നോണം ചൊവ്വാഴ്ച നമീബിയന്‍ താരം തരിച്ച് നേപ്പാളിനെതിരേ തന്നെ ആ റെക്കോഡ് തിരുത്തി.

നേപ്പാള്‍ നിരയില്‍ കുശാല്‍ മല്ല ഗ്രൗണ്ടില്‍ ഇതിന് ദൃക്സാക്ഷിയായിരുന്നു എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. ഇന്ത്യന്‍ താരം രോഹിത് ശര്‍മയും ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറും ചെക്ക് റിപ്പബ്ലിക്കിന്‍റെ സുദേഷ് വിക്രമശേഖരയും 35 പന്തുകളില്‍നിന്ന് സെഞ്ചുറി നേടിയിട്ടുണ്ട്.

ഇവയാണ് മൂന്നാമത്തെ ഏറ്റവും വലിയ സെഞ്ചുറി നേട്ടം. സമീപകാലത്ത് ക്രിക്കറ്റില്‍ വലിയ നേട്ടങ്ങളാണ് ദക്ഷിണാഫ്രിക്കയുടെ അയല്‍ക്കാരായ ഈ കുഞ്ഞന്‍ രാഷ്ട്രം സ്വന്തമാക്കിയിട്ടുണ്ട്. ട്വന്‍റി-20 ലോകകപ്പില്‍ വമ്പന്മാരെ ഞെട്ടിച്ച നമീബിയ അടുത്തിടെ സിംബാബ്വെയ്ക്കെതിരേ ഏകദിന, ട്വന്‍റി-20 പരമ്പരകളും നേടിയിരുന്നു.

ഇത്തവണത്തെ ട്വന്‍റി-20 ലോകകപ്പില്‍ ആഫ്രിക്കയില്‍ നിന്ന് സിംബാബ്വെയെ മറികടന്നാണ് നമീബിയ യോഗ്യത നേടിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com