ഏഷ‍്യ കപ്പ്: യുഎഇ ടീമിൽ മലയാളി ഉൾപ്പെടെ 7 ഇന്ത്യൻ വംശജർ

മുഹമ്മദ് വസീം നയിക്കുന്ന യുഎഇ ടീം സെപ്റ്റംബർ പത്തിന് തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത‍്യയെ നേരിടും
uae announced asia cup squad malayali player included in the team

ഏഷ‍്യ കപ്പ്; 17 അംഗ യുഎഇ ടീമിനെ പ്രഖ‍്യാപിച്ചു, ഇടം നേടി മലയാളിയും

Updated on

ദുബായ്: സെപ്റ്റംബർ 9ന് ആരംഭിക്കുന്ന ഏഷ‍്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിനുള്ള യുഎഇ ടീം പ്രഖ‍്യാപിച്ചു. 17-അംഗ ടീമിൽ തിരുവനന്തപുരം സ്വദേശി അലിഷാൻ ഷറഫു ഇടം പിടിച്ചു. 22 വയസുകാരനായ അലിഷാൻ യുഎഇ അണ്ടർ 19 ടീമിന്‍റെ മുൻ ക്യാപ്റ്റനാണ്.

മുഹമ്മദ് വസീം നയിക്കുന്ന യുഎഇ ടീം സെപ്റ്റംബർ പത്തിന് തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത‍്യയെ നേരിടും. അലിഷാൻ അടക്കം 7 ഇന്ത‍്യൻ വംശജർ യുഎഇ ടീമിലുണ്ട്. രാഹുൽ ചോപ്ര, ഹർഷിദ് കൗശിക്, സിമ്രൻജിത് സിങ്, ധ്രുവ് പരാശർ, ആര‍്യാംശ് ശർമ, ഏഥൻ ഡിസൂസ എന്നിവരാണ് ടീമിലെ മറ്റ് ഇന്ത‍്യക്കാർ.

<div class="paragraphs"><p>അലിഷാൻ ഷറഫു</p></div>

അലിഷാൻ ഷറഫു

ടീം:

മുഹമ്മദ് വസീം (ക‍്യാപ്റ്റൻ), അലിഷാൻ ഷറഫു, ആര‍്യാംശ് ശർമ, ആസിഫ് ഖാൻ, ധ്രുവ് പരാശർ, ഏഥൻ ഡിസൂസ, ഹൈദർ അലി, ഹർഷിദ് കൗശിക്, ജുനൈദ് സിദ്ദിഖ്, മതിയുള്ള ഖാൻ, മുഹമ്മദ് ഫറൂഖ്, മുഹമ്മദ് ജവാദുള്ള, മുഹമ്മദ് സെുഹൈബ്, രാഹുൽ ചോപ്ര, രോഹിദ് ഖാൻ, സിമ്രൻജിത് സിങ്, സാഗീർ ഖാൻ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com