യുഎഇയുടെ നൂറ അൽ ജാസ്മിക്ക് ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യ അംഗത്വം

യുഎഇയുടെ ഒരു പ്രതിനിധി തെരഞ്ഞെടുപ്പിലൂടെ ഈ കൗൺസിലിൽ അംഗത്വം നേടുന്നത് ഇതാദ്യമാണ്
UAE's Noora Al Jasmi is a member of the Olympic Council of Asia
നൂറ അൽ ജാസ്മി
Updated on
UAE's Noora Al Jasmi is a member of the Olympic Council of Asia

ദുബായ്: യുഎഇ ദേശീയ ഒളിംപിക് കമ്മിറ്റി ഡയറക്ടർ ബോർഡ് അംഗവും യുഎഇ ബാഡ്മിന്‍റൺ ഫെഡറേഷൻ പ്രസിഡന്‍റുമായ നൂറ അൽ ജാസ്മിയെ ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യയുടെ എക്സിക്യൂട്ടീവ് ബോർഡ് അംഗമായി തെരഞ്ഞെടുത്തു. ന്യൂഡൽഹിയിൽ കൗൺസിലിന്‍റെ ജനറൽ അസംബ്ലിയുടെ ഭാഗമായി നടന്ന 2024-'28 ഇലക്ടറൽ സൈക്കിളിനായുള്ള തെരഞ്ഞെടുപ്പിലായിരുന്നു ഈ നേട്ടം.

യുഎഇയുടെ ഒരു പ്രതിനിധി തെരഞ്ഞെടുപ്പിലൂടെ ഈ കൗൺസിലിൽ അംഗത്വം നേടുന്നത് ഇതാദ്യമാണ്. അൽ ജാസ്മിക്ക് 43 വോട്ടുകൾ ലഭിച്ചു. ഇത് ഇമാറാത്തി കേഡറുകളിലെ ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതാണ് എന്നും ഭാവിയിൽ ഈ മുന്നേറ്റം നിലനിർത്താനും മികവ് പുലർത്താനും ഇത് മികച്ച പ്രോത്സാഹനമാണ് നൽകുന്നതെന്നും അൽ ജാസ്മി പ്രതികരിച്ചു. വിവിധ അന്താരാഷ്ട്ര ഫോറങ്ങളിൽ യുഎഇയുടെ ഖ്യാതി ഉയർത്തുക എന്നതാണ് ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.