അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

ഏഷ‍്യ കപ്പ് മത്സരത്തിൽ യുഎഇയ്ക്ക് 42 റൺസ് ജയം
uae won by 42 runs against oman in asia cup

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

Updated on

അബുദാബി: ഒമാനെതിരായ ഏഷ‍്യ കപ്പ് മത്സരത്തിൽ യുഎഇയ്ക്ക് 42 റൺസ് ജയം. നിശ്ചിത 20 ഓവറിൽ ‍യുഎഇ ഉയർത്തിയ 173 റൺസ് വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റിങ്ങിനിറങ്ങിയ ഒമാൻ 130 റൺസിൽ ഓൾ‌ ഔട്ടായി.

24 റൺസ് നേടിയ ആര‍്യൻ ബിഷ്ടാണ് ഒമാന്‍റെ ടോപ് സ്കോറർ. ആര‍്യനു പുറമെ ജതീന്ദർ സിങ് (20), വിനായക് ശുക്ല (20), ജിതൻ രമാനന്ദി (13), ഷക്കീൽ അഹമ്മദ് (14) എന്നിവർക്കു മാത്രമാണ് രണ്ടക്കം കടക്കാനായത്. മറ്റു താരങ്ങൾക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. യുഎ‍ഇയ്ക്ക് വേണ്ടി ജുനൈദ് സിദ്ദിഖ് നാലും ഹൈദർ അലി മുഹമ്മദ് ജവാദുള്ള എന്നിവർ രണ്ടും മുഹമ്മദ് റോഹിദ് ഒരു വിക്കറ്റും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ആദ‍്യം ബാറ്റിങ്ങിനിറങ്ങിയ യുഎഇയ്ക്ക് വേണ്ടി മലയാളി താരം അലിഷാൻ ഷറഫുവും നായകൻ മുഹമ്മദ് വസീമും നേടിയ മിന്നും പ്രകടനങ്ങളാണ് ടീമിനെ മികച്ച സ്കോറിലെത്തിച്ചത്.

38 പന്തിൽ നിന്നും 7 ബൗണ്ടറിയും ഒരു സിക്സറും ഉൾപ്പെടെ 51 റൺസാണ് അലിഷാൻ നേടിയത്. 54 പന്തിൽ നിന്നും 6 ബൗണ്ടറിയും 3 സിക്സറും ഉൾപ്പെടെ 69 റൺസ് വസീമും നേടി. മുഹമ്മദ് സൊഹെയ്ബ് 21 റൺസും അടിച്ചെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com