സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയ്ക്കെതിരെ അന്വേഷണം

കുറ്റം തെളിഞ്ഞാൽ യൂറോപ്യൻ‌ ലീഗുകളിൽ നിന്നും ബാഴ്സലോണയെ വിലക്കിയേക്കും
സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയ്ക്കെതിരെ അന്വേഷണം

ബാഴ്സലോണ: സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയ്ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് യുവേഫ ( യൂണിയൻ ഓഫ് യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻ). റഫറിക്ക് പണം നൽകിയെന്ന ആരോപണത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. കുറ്റക്കാരെന്നു തെളിഞ്ഞാൽ ചാംപ്യൻസ് ലീഗ് ബാൻ അടക്കമുള്ള നടപടികൾ നേരിടേണ്ടി വന്നേക്കാം.

സംഭവത്തിൽ സ്പെയ്നിൽ അന്വേഷണം നേരത്തെ ആരംഭിച്ചിരുന്നു. സ്പാനിഷ് ലീഗ് മുൻ റഫറീയിങ് ചീഫായ ജോസ് മരിയ നെഗ്രയ്റയുടെ കമ്പനിക്ക് ബാഴ്സലോണ അമ്പതിലധികം കോടി രൂപ പ്രതിഫലം നൽകിയെന്നാണ് ആരോപണം. എന്നാൽ റഫറിമാരിൽ നിന്നും ഉപദേശം സ്വീകരിക്കുന്നതിൽ തെറ്റൊന്നുമില്ല എന്നാണു ബാഴ്സലോണയുടെ നിലപാട്. എന്നാൽ മാച്ച് ഫിക്സിങ് പോലുള്ള കുറ്റകൃത്യങ്ങൾ തെളിയിക്കപ്പെട്ടാൽ യൂറോപ്യൻ‌ ലീഗുകളിൽ നിന്നും ബാഴ്സലോണയെ വിലക്കിയേക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com