ലോ സ്കോറിങ് ത്രില്ലറിൽ ഉഗാണ്ട

ട്വന്‍റി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കുറവ് റൺസ് വഴങ്ങിയ സ്പെല്ലിന്‍റെ റെക്കോഡ് 43 വയസുള്ള ഉഗാണ്ട താരം സ്വന്തമാക്കി
ട്വന്‍റി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കുറവ് റൺസ് വഴങ്ങിയ സ്പെല്ലിന്‍റെ റെക്കോഡ് 43 വയസുള്ള ഉഗാണ്ട താരം സ്വന്തമാക്കി
ഫ്രാങ്ക് നസുബുഗയുടെ വിക്കറ്റ് ആഘോഷം.

പ്രൊവിഡൻസ്: ഇതിനകം ചെറിയ സ്കോറുകൾ പലതു കണ്ട ട്വന്‍റി20 ലോകകപ്പിലെ ഗ്രൂപ്പ് സി മത്സരത്തിൽ പാപ്വ ന്യൂഗിനിയയെ ഉഗാണ്ട മൂന്നു വിക്കറ്റിനു പരാജയപ്പെടുത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത പാപ്വ ന്യൂഗിനിയ 19.1 ഓവറിൽ 77 റൺസിന് ഓൾഔട്ടായി. 18.2 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ഉഗാണ്ട ലക്ഷ്യം നേടിയത്.

56 പന്തിൽ 33 റൺസെടുത്ത ഉഗാണ്ടയുടെ മധ്യനിര ബാറ്റർ റിയാസത് അലി ഷായാണ് പ്ലെയർ ഓഫ് ദ മാച്ച്. നാലോവറിൽ നാല് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് നേടിയ ഫ്രാങ്ക് നസുബുഗ ട്വന്‍റി20 ലോകകപ്പിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറവ് റൺ വഴങ്ങിയ സ്പെല്ലിന്‍റെ റെക്കോഡ് സ്വന്തം പേരിൽ എഴുതിച്ചേർത്തു. ടി20 ലോകകപ്പിലെ ഒറ്റ മത്സരത്തിൽ 20 ഡോട്ട് ബോളുകൾ വരുന്നതാകട്ടെ, 2012ലെ അജന്ത മെൻഡിസിന്‍റെ സ്പെല്ലിനു ശേഷം ഇതാദ്യവും. ഈ ലോകകപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമാണ് 43 വയസായ നസുബുഗ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com