യു.എച്ച്. സിദ്ദിഖ് സ്മാരക പുരസ്‌കാരം അഭിരാമിനും ജ്യോതികയ്ക്കും

സുപ്രഭാതം സീനിയര്‍ റിപ്പോര്‍ട്ടറായിരുന്ന യു.എച്ച്. സിദ്ദിഖിന്‍റെ പേരില്‍ കായിക മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ സ്‌പോര്‍ട്‌സ് ജേര്‍ണോസ് ആണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്
UH Siddique memorial award
UH Siddique memorial awardSports Journos
Updated on

കുന്ദംകുളം: സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിലെ മികച്ച താരങ്ങള്‍ക്കുള്ള പ്രഥമ യു.എച്ച്. സിദ്ദിഖ് സ്മാരക പുരസ്‌കാരം പി. അഭിരാമിനും എം. ജ്യോതികയ്ക്കും.

സുപ്രഭാതം സീനിയര്‍ റിപ്പോര്‍ട്ടറായിരുന്ന യു.എച്ച്. സിദ്ദിഖിന്‍റെ പേരില്‍ കായിക മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ സ്‌പോര്‍ട്‌സ് ജേര്‍ണോസ് ആണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

സീനിയര്‍ ആണ്‍കുട്ടികളുടെ 100, 200, 400 ഇനങ്ങളില്‍ സ്വര്‍ണം നേടിയ അഭിരാം പാലക്കാട് മാത്തൂര്‍ സിഎഫ്‌ഡിവിഎച്ച്എസ്എസ് വിദ്യാര്‍ഥിയാണ്.

പാലക്കാട് പറളി എച്ച്എസിലെ താരമായ ജ്യോതികയും ട്രിപ്പിള്‍ സ്വര്‍ണം നേടിയിരുന്നു. 200, 400, 400 മീറ്റര്‍ ഹര്‍ഡില്‍സ് ഇനങ്ങളിലായിരുന്നു ജ്യോതികയുടെ നേട്ടം.

Jyothika receives UH Siddique award
Jyothika receives UH Siddique awardSports Journos
Abhiram recieves UH Siddique award
Abhiram recieves UH Siddique awardSports Journos

5001 രൂപയും ട്രോഫിയുമടങ്ങുന്ന പുരസ്‌കാരം ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും വിദ്യാഭ്യാസ വകുപ്പ് സ്‌പോര്‍ട്‌സ് ഓര്‍ഗനൈസര്‍ എല്‍. ഹരീഷ് ശങ്കറും സമ്മാനിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com