അം​പ​യ​ർ ലി​ഫ്റ്റി​ൽ കു​ടുങ്ങി; മ​ത്സ​രം വൈ​കി

മ​ത്സ​രം നി​ര്‍ത്തേ​ണ്ടി​വ​ന്ന​തി​ന്‍റെ കാ​ര​ണ​മ​റി​ഞ്ഞ് ഓ​സീ​സ് താ​രം ഡേ​വി​ഡ് വാ​ര്‍ണ​ര്‍ക്ക് ചി​രി നി​ര്‍ത്താ​ന്‍ പോ​ലും ക​ഴി​ഞ്ഞി​ല്ല
അം​പ​യ​ർ ലി​ഫ്റ്റി​ൽ കു​ടുങ്ങി; മ​ത്സ​രം വൈ​കി
Updated on

മെ​ല്‍ബ​ണ്‍: മെ​ല്‍ബ​ണ്‍ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ല്‍ ഓ​സ്ട്രേ​ലി​യ - പാ​കി​സ്ഥാ​ന്‍ ര​ണ്ടാം ടെ​സ്റ്റ് വി​ചി​ത്ര​മാ​യ കാ​ര​ണം കൊ​ണ്ട് നി​ര്‍ത്തി​വെ​ക്കേ​ണ്ടി വ​ന്നു. മ​ത്സ​ര​ത്തി​ന്‍റെ മൂ​ന്നാം ദി​വ​സ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം.

തേ​ര്‍ഡ് അം​പ​യ​ര്‍ റി​ച്ചാ​ര്‍ഡ് ഇ​ല്ലിം​ഗ്വ​ര്‍ത്ത് ലി​ഫ്റ്റി​ല്‍ കു​ടു​ങ്ങി​പോ​യ​തു​കൊ​ണ്ട് മാ​ത്ര​മാ​ണ്. മ​ത്സ​രം നി​ര്‍ത്തേ​ണ്ടി​വ​ന്ന​തി​ന്‍റെ കാ​ര​ണ​മ​റി​ഞ്ഞ് ഓ​സീ​സ് താ​രം ഡേ​വി​ഡ് വാ​ര്‍ണ​ര്‍ക്ക് ചി​രി നി​ര്‍ത്താ​ന്‍ പോ​ലും ക​ഴി​ഞ്ഞി​ല്ല.

മ​ത്സ​രം നി​ര്‍ത്തി​വെ​ച്ചു​ള്ള ഇ​ട​വേ​ള​യി​ല്‍ ഫീ​ല്‍ഡ് അം​പ​യ​ര്‍മാ​രും ഇ​ക്കാ​ര്യം പ​റ​ഞ്ഞ് ചി​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. എ​ന്താ​യാ​ലും മി​നി​റ്റു​ക​ള്‍ക്ക് ശേ​ഷം ഇ​ല്ലിം​ഗ്വ​ര്‍ത്ത് ത​ന്‍റെ ഇ​രി​പ്പി​ട​ത്തി​ല്‍ തി​രി​ച്ചെ​ത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com