അ​ണ്ടർ 19 ലോ​ക​കപ്പ്: ഇ​ന്ത്യ- ഓ​സ്ട്രേ​ലി​യ ഫൈ​ന​ല്‍ ഞായറാഴ്‌ച

നി​ല​വി​ലു​ള്ള ചാം​പ്യ​ന്‍മാ​രാ​യ ഇ​ന്ത്യ ഇ​തു തു​ട​ര്‍ച്ച​യാ​യ അ​ഞ്ചാം വ​ട്ട​മാ​ണ് ഫൈ​ന​ല്‍ ക​ളി​ക്കാ​ന്‍ പോ​കു​ന്ന​ത്
അ​ണ്ടർ 19 ലോ​ക​കപ്പ്: ഇ​ന്ത്യ- ഓ​സ്ട്രേ​ലി​യ ഫൈ​ന​ല്‍ ഞായറാഴ്‌ച

ബെ​നോ​നി (ദ​ക്ഷി​ണാ​ഫ്രി​ക്ക) ലോ​ക​ക്രി​ക്ക​റ്റി​നെ വ​രും കാ​ല​ങ്ങ​ളി​ല്‍ ചു​മ​ലി​ലേ​റ്റേ​ണ്ട​വ​രു​ടെ ക​ലാ​ശ​പ്പോ​ര് ഇ​ന്ന്. ലോ​ക ക​ക്രി​ക​ക്റ​അ​റി​ലെ പ​വ​ര്‍ഹൗ​സു​ക​ളു​ടെ പി​ന്മു​റ​ക്കാ​ര്‍ ത​ന്നെ​യാ​ണ് അ​വ​സാ​ന അ​ങ്ക​ത്തി​ന് അ​റ​ങ്ങു​ന്ന​തും. അ​തെ, 2023 ലോ​ക​ക​പ്പ് ഫൈ​ന​ലി​നു പി​ന്നാ​ലെ 2024 അ​ണ്ട​ര്‍ 19 ലോ​ക​ക​പ്പ് ഫൈ​ന​ലി​ലും ഇ​ന്ത്യ - ഓ​സ്ട്രേ​ലി​യ പോ​രാ​ട്ടം. വ്യാ​ഴാ​ഴ്ച ന​ട​ന്ന ര​ണ്ടാം സെ​മി​യി​ല്‍ അ​വ​സാ​ന ഓ​വ​ര്‍ വ​രെ ആ​വേ​ശം നീ​ണ്ടു​നി​ന്ന മ​ത്സ​ര​ത്തി​ല്‍ പാ​ക്കി​സ്ഥാ​ന്‍ യു​വ​നി​ര​യെ ഒ​രു വി​ക്ക​റ്റി​ന് കീ​ഴ​ട​ക്കി​യാ​ണ് ഓ​സ്ട്രേ​ലി​യ​യു​ടെ ഫൈ​ന​ല്‍ പ്ര​വേ​ശ​നം എ​ങ്കി​ല്‍ ആ​തി​ഥേ​യ​രാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ല്‍ ര​ണ്ടു വി​ക്ക​റ്റി​നു തോ​ല്‍പ്പി​ച്ച് ഇ​ന്ത്യ ഫൈ​നി​ല്‍ ക​ട​ക്കു​ക​യാ​യി​രു​ന്നു. ഉ​ച്ച​യ്ക്ക് 1.30നാ​ണ് ഫൈ​ന​ല്‍ ആ​രം​ഭി​ക്കു​ന്ന​ത്. 1988ല്‍ ​ആ​രം​ഭി​ച്ച അ​ണ്ട​ര്‍ 19 ലോ​ക​ക​പ്പി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ഇ​ന്ത്യ ഒ​മ്പ​താം ത​വ​ണ​യാ​ണ് ഫൈ​ന​ലി​നു യോ​ഗ്യ​ത നേ​ടു​ന്ന​ത്.

ഇ​തു​വ​രെ ക​ളി​ച്ച എ​ട്ടു ഫൈ​ന​ലു​ക​ളി​ല്‍ അ​ഞ്ചി​ലും ചാം​പ്യ​ന്‍മാ​രാ​യി. നി​ല​വി​ലു​ള്ള ചാം​പ്യ​ന്‍മാ​രാ​യ ഇ​ന്ത്യ ഇ​തു തു​ട​ര്‍ച്ച​യാ​യ അ​ഞ്ചാം വ​ട്ട​മാ​ണ് ഫൈ​ന​ല്‍ ക​ളി​ക്കാ​ന്‍ പോ​കു​ന്ന​ത്.

പാ​ക്കി​സ്ഥാ​ന്‍ ഉ​യ​ര്‍ത്തി​യ 180 റ​ണ്‍സ് വി​ജ​യ​ല​ക്ഷ്യം അ​ഞ്ചു പ​ന്തു​ക​ള്‍ മാ​ത്രം ബാ​ക്കി​നി​ല്‍ക്കേ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ഓ​സീ​സ് മ​റി​ക​ട​ന്നു.ഹാ​രി ഡി​ക്സ​ണ്‍ (50), ഒ​ളി​വ​ര്‍ പീ​ക്ക് (49) എ​ന്നി​വ​രാ​ണ് ഓ​സീ​സി​നാ​യി മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത​ത്. 179 റ​ണ്‍സ് പ്ര​തി​രോ​ധി​ക്കാ​ന്‍ പാ​ക് ബൗ​ള​ര്‍മാ​ര്‍ ന​ന്നാ​യി ത​ന്നെ പ​ന്തെ​റി​ഞ്ഞു. 10 ഓ​വ​റി​ല്‍ 34 റ​ണ്‍സി​ന് നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി അ​ലി റാ​സ തി​ള​ങ്ങി​യെ​ങ്കി​ലും അ​വ​രു​ടെ ചെ​റി​യ സ്കോ​റി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ അ​തു പോ​രാ​യി​രു​ന്നു. 10 ഓ​വ​റി​ല്‍ 20 റ​ണ്‍സ് മാ​ത്രം വ​ഴ​ങ്ങി ര​ണ്ടു വി​ക്ക​റ്റെ​ടു​ത്ത അ​റ​ഫാ​ത്ത് മി​ന്‍ഹാ​സും 10 ഓ​വ​റി​ല്‍ 25 റ​ണ്‍സി​ന് ഒ​രു വി​ക്ക​റ്റ് വീ​ഴ്ത്തി​യ ന​വീ​ദ് അ​ഹ​മ്മ​ദ് ഖാ​നും മി​ക​ച്ച ബൗ​ളി​ങ് കാ​ഴ്ച​വെ​ച്ചു. നേ​ര​ത്തേ 24 റ​ണ്‍സി​ന് ആ​റു വി​ക്ക​റ്റ് വീ​ഴ്ത്തി​യ ടോം ​സ്ട്രാ​ക്ക​റാ​ണ് പാ​ക് പ​ട​യെ ത​ക​ര്‍ത്ത​ത്. അ​വ​ര്‍ 48.5 ഓ​വ​റി​ല്‍ 179 റ​ണ്‍സി​ന് പു​റ​ത്താ​യി.

52 റ​ണ്‍സ് വീ​ത​മെ​ടു​ത്ത അ​സ​ന്‍ അ​വൈ​സി, അ​റ​ഫാ​ത്ത് മി​ന്‍ഹാ​സ് എ​ന്നി​വ​ര്‍ തി​ള​ങ്ങി. ഇ​വ​രെ കൂ​ടാ​തെ 17 റ​ണ്‍സെ​ടു​ത്ത ഓ​പ്പ​ണ​ര്‍ ഷാ​മി​ല്‍ ഹു​സൈ​ന്‍ മാ​ത്ര​മാ​ണ് പാ​ക് നി​ര​യി​ല്‍ ര​ണ്ട​ക്കം ക​ട​ന്ന​ത്.ആ​ദ്യ സെ​മി​യി​ല്‍ ക​രു​ത്ത​രാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ 50 ഓ​വ​റി​ല്‍ 244/7 റ​ണ്‍സ് എ​ന്ന നി​ല​യി​ല്‍ നി​യ​ന്ത്രി​ച്ചു നി​ര്‍ത്തി​യ ഇ​ന്ത്യ ഏ​ഴു പ​ന്ത് ശേ​ഷി​ക്കെ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടു​ത്തി ല​ക്ഷ്യം നേ​ടി.

245 റ​ണ്‍സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍ന്ന ഇ​ന്ത്യമ​റു​പ​ടി ബാ​റ്റി​ങ്ങി​ല്‍ 32 റ​ണ്‍സെ​ടു​ക്കു​ന്ന​തി​നി​ടെ 4 വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ട് ടീ​മി​നെ, ക്യാ​പ്റ്റ​ന്‍ ഉ​ദ​യ് സ​ഹാ​ര​നും ലോ​വ​ര്‍ ഓ​ര്‍ഡ​ര്‍ സ്പെ​ഷ്യ​ലി​സ്റ്റ് സ​ച്ചി​ന്‍ ദാ​സും ചേ​ര്‍ന്ന് ത​ക​ര്‍ച്ച​യു​ടെ വ​ക്കി​ല്‍ നി​ന്ന് വി​ജ​യ​ത്തി​ലേ​ക്കു കൈ​പി​ടി​ച്ചു​യ​ര്‍ത്തു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും ഒ​ന്നി​ച്ച 171 റ​ണ്‍സ് കൂ​ട്ടു​കെ​ട്ട് അ​ണ്ട​ര്‍ 19 ക്രി​ക്ക​റ്റി​ലെ അ​ഞ്ചാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​ല്‍ ഇ​ന്ത്യ​ന്‍ റെ​ക്കോ​ഡാ​ണ്.

നേ​ര​ത്തെ, സൂ​പ്പ​ര്‍ സി​ക്സി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ഇ​വ​ര്‍ 215 റ​ണ്‍സ് കൂ​ട്ടു​കെ​ട്ടു​മാ​യി നാ​ലാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​ന്‍റെ റെ​ക്കോ​ഡും സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. വി​ക്ക​റ്റ് കീ​പ്പ​ര്‍ ഹു​വാ​ന്‍-​ഡ്രെ പ്രി​റ്റോ​റി​യ​സി​ന്‍റെ​യും (102 പ​ന്തി​ല്‍ 76) സെ​ക്ക​ന്‍ഡ് ഡൗ​ണ്‍ ബാ​റ്റ​ര്‍ റി​ച്ചാ​ര്‍ഡ് സെ​ലെ​റ്റ്സ്വേ​ന്‍റെ​യും (100 പ​ന്തി​ല്‍ 64) അ​ര്‍ധ സെ​ഞ്ചു​റി​ക​ളാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് തു​ണ​യാ​യ​ത്.

ടീം​

ഇ​ന്ത്യ: അ​ര്‍ഷി​ന്‍ കു​ല്‍ക്ക​ര്‍ണി, ആ​ദ​ര്‍ശ് സിം​ഗ്, രു​ദ്ര മ​യൂ​ര്‍ പ​ട്ടേ​ല്‍, സ​ച്ചി​ന്‍ ദാ​സ്, പ്രി​യാ​ന്‍ഷു മോ​ലി​യ, മു​ഷീ​ര്‍ ഖാ​ന്‍, ഉ​ദ​യ് സ​ഹാ​റ​ന്‍ (ക്യാ​പ്റ്റ​ന്‍), ആ​ര​വേ​ലി അ​വ​നീ​ഷ് റാ​വു, സൗ​മി കു​മാ​ര്‍ പാ​ണ്ഡെ, മു​രു​ക​ന്‍ അ​ഭി​ഷേ​ക്, ഇ​ന്നേ​ഷ് മ​ഹാ​ജ​ന്‍, ധ​നു​ഷ് ഗൗ​ഡ, ആ​രാ​ധ്യ ശു​ക്ല, രാ​ജ് ലിം​ബാ​നി, രാ​ജ് ലിം​ബാ​നി, ന​മ​ന്‍ തി​വാ​രി.

ഓ​സ്ട്രേ​ലി​യ: ഹ്യൂ ​വെ​യ്ബ്ജെ​ന്‍ (ക്യാ​പ്റ്റ​ന്‍), ലാ​ച്ലാ​ന്‍ ഐ​റ്റ്കെ​ന്‍, ചാ​ര്‍ളി ആ​ന്‍ഡേ​ഴ്സ​ണ്‍, ഹ​ര്‍കി​ര​ത് ബ​ജ്വ, മ​ഹ്ലി ബേ​ര്‍ഡ്മാ​ന്‍, ടോം ​കാം​പ്ബെ​ല്‍, ഹാ​രി ഡി​ക്സ​ണ്‍, റ​യാ​ന്‍ ഹി​ക്സ്, സാം ​കോ​ണ്‍സ്റ്റാ​സ്, റാ​ഫേ​ല്‍ മ​ക്മി​ല്ല​ന്‍, എ​യ്ഡ​ന്‍ ഒ​കോ​ണ​ര്‍, ഹ​ര്‍ജാ​സ് സിം​ഗ്, ടോം ​സ്ട്രാ​ക്ക​ര്‍, ഓ​ല്ലം വി​ഡ്ല​ര്‍, ഒ​ലി പീ​ക്കെ.

Trending

No stories found.

Latest News

No stories found.