ഉറുഗ്വെയുടെ അറ്റാക്കിങ് മിഡ്ഫീൽഡർ ഗോകുലം കേരളയിലേക്ക്

നോർത്ത് ഈസ്റ്റ് യുനൈറ്റഡിലും ചർച്ചിൽ ബ്രദേഴ്സിലും കളിച്ച ശേഷം കേരള ടീമിലേക്ക്
മാർട്ടിൻ ഷാവേസ്
മാർട്ടിൻ ഷാവേസ്File

കൊച്ചി: ഉറുഗ്വെയുടെ അറ്റാക്കിംഗ് മിഡ്ഫീൽഡർ മാർട്ടിൻ ഷാവേസ് അടുത്ത സീസണിൽ ഗോകുലം കേരള ടീമിൽ കളിക്കും. ചർച്ചിൽ ബ്രദേഴ്സിൽനിന്നാണ് ഷാവേസ് രണ്ടു വർഷത്തെ കരാറിൽ ഗോകുലത്തിലെത്തുന്നത്.

ഉറുഗ്വെയുടെ അണ്ടർ-17 ടീമിൽ കളിച്ചിട്ടുള്ള ഷാവേസ് 2019-20 സീസൺ മുതൽ ഇന്ത്യയിൽ പ്രൊഫഷണൽ ഫുട്ബോൾ കളിക്കുന്നുണ്ട്. കഴിഞ്ഞ വർഷമാണ് ചർച്ചിൽ ബ്രദേഴ്സിലെത്തുന്നത്. ഐ ലീഗിൽ ഏഴു ഗോളും നേടി.

അതിനുമുമ്പ് രാജസ്ഥാൻ യുണൈറ്റഡിലും, ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിലും കളിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com