ഗുകേഷിന്‍റെ 'കിങ്ങി'നെ എടുത്തെറിഞ്ഞ് യുഎസ് ചെസ് താരം; വിവാദം

അതേസമയം, ടൂർണമെന്‍റിന്‍റെ സംഘാടകരുടെ അറിവോടെ നകാമുറ നടത്തിയ നാടകമാണിതെന്ന് ചില കോണുകളിൽ നിന്ന് അഭിപ്രായമുയർന്നു.

US chess player throws away Gukesh's 'king'; controversy

ഗുകേഷിന്‍റെ 'കിങ്ങി'നെ എടുത്തെറിഞ്ഞ് യുഎസ് ചെസ് താരം; വിവാദം

Updated on

ടെക്സാസ്: അസാധാരണ ബുദ്ധിക്കൊപ്പം ക്ഷമയും സമചിത്തതയും വേണ്ട കളിയാണ് ചെസ്. ചതുരംഗക്കളത്തിന് മുന്നിൽ അതി വൈകാരികത കാട്ടുന്ന താരങ്ങൾ ചുരുക്കം. കളി ജയിച്ചാലും തോറ്റാലും മാന്യമായി കൈകൊടുത്തു പിരിയുന്നതാണ് രീതി. എന്നാൽ ആ പതിവ് തെറ്റിച്ച് വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ് അമെരിക്കൻ താരം ഹികാരു നകാമുറ. ‌

പ്രദർശന ചെസ് ചാംപ്യൻഷിപ്പായ ചെക്ക്മേറ്റിൽ ഇന്ത്യയുടെ ലോക ചാംപ്യൻ ഡി. ഗുകേഷിനെ തോൽപ്പിച്ചശേഷം താരത്തിന്‍റെ "രാജാവി'നെ കാണികൾക്കിടയിലേക്ക് വലിച്ചെറിഞ്ഞാണ് നകാമുറ വിവാദത്തിൽപ്പെട്ടത്. റഷ്യയുടെ മുൻ ലോക ചാംപ്യൻ വ്ളാഡിമിർ ക്രാംനിക്ക് അടക്കമുള്ളവർ ഗുകേഷിനെ വിമർശിച്ച് രംഗത്തെത്തി. ചെസ് എന്ന മഹത്തായ കളിയെ നശിപ്പിക്കുന്ന വൈകൃതമെന്നാണ് നകാമുറയുടെ ചെയ്തിയെ ക്രാംനിക്ക് വിമർശിച്ചത്.

അതേസമയം, ടൂർണമെന്‍റിന്‍റെ സംഘാടകരുടെ അറിവോടെ നകാമുറ നടത്തിയ നാടകമാണിതെന്ന് ചില കോണുകളിൽ നിന്ന് അഭിപ്രായമുയർന്നു. നോർവെ ചെസിൽ ഗുകേഷിനോട് തോറ്റശേഷം ടേബിളിൽ മുഷ്ടി ചുരുട്ടിയിടിച്ച ഇതിഹാസ താരം മാഗ്നസ് കാൾസനും അടുത്തിടെ സമാന പ്രവൃത്തിയിലൂടെ പഴി കേട്ടിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com