ഉസൈൻ ബോൾട്ട് ട്വന്റി 20 ലോകകപ്പ് ബ്രാൻഡ് അംബാസഡർ

ലോകകപ്പ് തന്റെ വീട്ടിലേക്ക് വരുമ്പോൾ പുതിയ റോൾ ലഭിച്ചതിൽ സന്തോഷമെന്ന് ബോൾട്ട് പ്രതികരിച്ചു
usain bolt t20 world cup ambassador
usain bolt
Updated on

ദുബായ്: ഇതിഹാസ താരം സം ഉസൈൻ ബോൾട്ട് ട്വന്റി 20 ലോകകപ്പ് ബ്രാൻഡ് അംബാസിഡർ. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലാണ് താരത്തെ ബ്രാൻഡ് അംബാസിഡറായി പ്രഖ്യാപിച്ചത്. ജൂണിൽ നടക്കുന്ന ടി20 ലോകകപ്പ് ഇക്കുറി വെസ്റ്റ് ഇൻഡീസിലാണ് അരങ്ങേറുക.

ടൂർണമെന്റിന്റെ പ്രചാരണത്തിന്റെ ഭാ​ഗമായാണ് എട്ട് തവണ ഒളിംപിക്സ് സ്വർണ മെഡൽ ജേതാവായ ഉസൈൻ ബോൾട്ടിനെ ബ്രാൻഡ് അംബാസിഡറായി തെരഞ്ഞെടുത്തത്. ലോകകപ്പ് തന്റെ വീട്ടിലേക്ക് വരുമ്പോൾ പുതിയ റോൾ ലഭിച്ചതിൽ സന്തോഷമെന്ന് ബോൾട്ട് പ്രതികരിച്ചു.

ലോകത്ത് ക്രിക്കറ്റിന്റെ പ്രചാരണത്തിനായി തനിക്ക് കഴിയുന്നതെല്ലാം ചെയ്യുമെന്നും ലോകകപ്പിൽ തന്റെ ടീം വെസ്റ്റ് ഇൻഡീസ് ആണെന്നും ഉസൈൻ ബോൾട്ട് മനസുതുറന്നു. കരീബിയൻ നാടുകളിൽ നിന്ന് വരുന്ന തന്റെ ജീവിതത്തിന്റെ ഭാ​ഗമാണ് ക്രിക്കറ്റ്. ക്രിക്കറ്റിന് എന്നും എന്റെ ഹൃദയത്തിലാണ് സ്ഥാനമെന്നും ഉസൈൻ ബോൾട്ട് പറഞ്ഞു.

കുറച്ച് മത്സരങ്ങൾ അമേരിക്കയിൽ നടക്കുന്നത് ക്രിക്കറ്റിന് ഏറെ പ്രയോജനമാകും. 2028ലെ ലോസ് എയ്ഞ്ചൽസ് ഒളിംപിക്സിൽ ക്രിക്കറ്റിന്റെ സാന്നിധ്യം ഉറപ്പിക്കാൻ ട്വന്റി 20 ലോകകപ്പ് സഹായകരമാകുമെന്നും ഉസൈൻ ബോൾട്ട് വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com