ഉസൈൻ ബോൾട്ട് വീണ്ടും ഇന്ത‍്യയിലെത്തുന്നു; വിവിധ പരിപാടികളിൽ പങ്കെടുക്കും

വിവിധ സ്കൂളുകളിലെ വിദ‍്യാർഥികൾക്കൊപ്പം സ്പ്രിന്‍റ് മത്സരങ്ങളിൽ ഉസൈൻ ബോൾട്ട് പങ്കെടുത്തേക്കും
usain bolt to visit india in september

ഉസൈൻ ബോൾട്ട്

Updated on

ന‍്യൂഡൽഹി: ഡൽഹിയിലും മുംബൈയിലും വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി സ്പ്രിന്‍റ് ഇതിഹാസം ഉസൈൻ ബോൾട്ട് വീണ്ടും ഇന്ത‍്യയിലെത്തുന്നു. സെപ്റ്റംബർ 26 മുതൽ 28 വരെയായിരിക്കും താരം ഇന്ത‍്യയിലുണ്ടാവുക. വിവിധ സ്കൂളുകളിലെ വിദ‍്യാർഥികൾക്കൊപ്പം സ്പ്രിന്‍റ് മത്സരങ്ങളിലും ബോൾട്ട് പങ്കെടുത്തേക്കും.

ഇത് രണ്ടാം തവണയാണ് ഉസൈൻ ബോൾട്ട് ഇന്ത‍്യയിലെത്തുന്നത്. മുൻപ് 2014ൽ ഒരു പ്രൊമോഷൻ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ബോൾട്ട് ഇന്ത‍്യ‍യിലെത്തിയത്. തനിക്ക് ഇന്ത‍്യയിൽ ഒരുപാട് ആരാധരകരുണ്ടെന്നും ഇന്ത‍്യൻ സന്ദർശനത്തിനായി കാത്തിരിക്കുകയാണെന്നും ബോൾട്ട് പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com