ഉത്തേജക പരിശോധന വിവാദം: ബജ്റംഗ് പൂനിയയ്ക്ക് അന്താരാഷ്ട്ര ഗുസ്തി സംഘടനയുടെ വിലക്ക്

നാഡ ബജ്റംഗ് പൂനിയയെ അടുത്തിടെ സസ്പെൻഡ് ചെയ്തിരുന്നു
uww suspended bajrang punia
ബജ്റംഗ് പൂനിയ
Updated on

ന്യൂഡൽഹി: ഗുസ്തി താരം ബജ്റംഗ് പൂനിയയ്ക്ക് അന്താരാഷ്ട്ര ഗുസ്തി സംഘടനയുടെ (UWW) വിലക്ക്. ഈ വർഷം അവസാനം വരെ വിലക്ക് നിലനിൽക്കും. ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിസമ്മതിച്ചതിനെ തുടർന്ന് നേരത്തെ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയായ നാഡ ബജ്റംഗ് പൂനിയയെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെയാണ് അന്താരാഷ്ട്ര ഗുസ്തി സംഘടനയുടെയും വിലക്ക്.

തനിക്ക് യു.ഡബ്ല്യു.ഡബ്ല്യു. വില്‍ നിന്ന് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും എന്നാൽ തന്‍റെ ഔദ്യോഗിക രേഖകളിൽ താന്നെ സസ്പെൻഡ് ചെയ്തതായുള്ള വിവരങ്ങളുണ്ടെന്നും ബജ്റംഗ് പൂനിയ പ്രതികരിച്ചു. 2024 ഡിസംബര്‍ 31 വരെയാണ് വിലക്ക്.

പരിശോധനയ്ക്ക് ഉപയോഗിക്കുന്ന കിറ്റുകൾ കാലഹരണപ്പെട്ടതാണെന്ന് ആരോപിച്ചാണ് പൂനിയ പരിശോധനയോടു സഹകരിക്കാൻ വിസമ്മതിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com