അഭിഷേകിന്‍റെയും വൈഭവിന്‍റെയും കുറ്റി തെറിച്ചു; പരിശീലനത്തിനിടെ ഗംഭീറിനെ ഞെട്ടിച്ച് 16കാരൻ

ഓഫ് സ്പിന്നർ മേസൺ മക്ലഫ്ലിനാണ് തകർപ്പൻ പ്രകടനം പുറത്തെടുത്തത്
Vaibhav Sooryavanshi, Abhishek Sharma Clean Bowled In Nets By 16 Year Old New Zealand player, gambhir impressed

അഭിഷേക് ശർമ, വൈഭവ് സൂര‍്യവംശി

Updated on: 

ഓക്‌ലൻഡ്: ന‍്യൂസിലൻഡിനെതിരായ അഞ്ച് ടി20 മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ‍്യ മത്സരം വിജയിച്ചതിനു പിന്നാലെ അടുത്ത മത്സരത്തിനായി തയാറെടുക്കുകയാണ് ഇന്ത‍്യൻ ക്രിക്കറ്റ് ടീം. എന്നാൽ ആദ‍്യ മത്സരത്തിനു ശേഷമുണ്ടായ പരിശീലന സെഷനിടെ വെടിക്കെട്ട് ബാറ്റർമാരായ അഭിഷേക് ശർമയെയും വൈഭവ് സൂര‍്യവംശിയെയും നെറ്റ്സിൽ ക്ലീൻ ബൗൾഡാക്കി പരിശീലകൻ ഗൗതം ഗംഭീറിനെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് 16കാരൻ.

ന‍്യൂസിലൻഡ് ഓഫ് സ്പിന്നർ മേസൺ മക്ലഫ്ലിനാണ് തകർപ്പൻ പ്രകടനം പുറത്തെടുത്തത്. കഴിഞ്ഞ ദിവസം നടന്ന കിവീസിനെതിരായ ആദ‍്യ ടി20യിൽ അഭിഷേക് ശർമയെ പുറത്താക്കിയത് ഓഫ് സ്പിന്നർ മൈക്കൽ ബ്രേസ്‌വെല്ലാണ്.

37 ടി20 ഇന്നിങ്സുകളിൽ 12 തവണ അഭിഷേകിനെ ഓഫ് സ്പിന്നർമാർ പുറത്താക്കിയിട്ടുണ്ട്. ഒരുപക്ഷേ അഭിഷേകും വൈഭവും അടുത്ത മത്സരത്തിൽ ഓപ്പണിങ്ങിറങ്ങിയാൽ‌ ഓഫ് സ്പിന്നർമാരായ മൈക്കൽ ബ്രേസ്‌വെല്ലിനെയും ഗ്ലെൻ ഫിലിപ്പ്സിനെയും ന‍്യൂസിലൻഡ് പവർപ്ലേയിൽ കൊണ്ടുവന്നേക്കും.

logo
Metro Vaartha
www.metrovaartha.com