

വൈഭവ് സൂര‍്യവംശി
ബെംഗളൂരു: ദുലീഫ് ട്രോഫി സെമി ഫൈനൽ മത്സരത്തിൽ ഈസ്റ്റ് സോണിന്‍റെ ക‍്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത് കൗമാര താരം വൈഭവ് സൂര‍്യവംശി. ക‍്യാപ്റ്റനായിരുന്ന ഇഷാൻ കിഷന് പരുക്കേറ്റതിനാലാണ് വൈഭവിന് ക‍്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കേണ്ടി വന്നത്. 15ാം വയസിൽ തന്നെ ആഭ‍്യന്തര ക്രിക്കറ്റിൽ ചരിത്ര നേട്ടം കുറിച്ചിരിക്കുകയാണ് താരം.
2024ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച വൈഭവ് തന്‍റെ 10ാം ഫസ്റ്റ് ക്ലാസ് മത്സരത്തിലാണ് ക‍്യാപ്റ്റനായത്. മുഹമ്മദ് ഷമി, മുകേഷ് കുമാർ, അഭിമന‍്യു ഈശ്വരൻ എന്നിവരടങ്ങുന്ന പ്രമുഖ താരങ്ങൾ ഉൾപ്പെടുന്ന ടീമിനെയാണ് താരം നയിക്കുന്നത്. അതേസമയം, ഇഷാൻ കിഷൻ പരുക്കേറ്റ് കളം വിട്ടതോടെ വിക്കറ്റ് കീപ്പറായി കുമാർ കുഷാഗ്രയെത്തി.