സൂര്യവംശിയുടെ പ്രതികാരം; ഇന്ത്യ എ ടീമിനു കിരീടം

നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ ഇന്ത‍്യ എ ടീം 377 റൺസ് അടിച്ചെടുത്തു. ശ്രീലങ്ക എ 47.1 ഓവറിൽ 311 റൺസിന് ഓൾഔട്ട്
vaibhav suryavanshi half century india a vs srilanka a final match updates

വൈഭവ് സൂര‍്യവംശി

Updated on

ധാംബുള്ള: ശ്രീലങ്ക എ ടീമിന്‍റെ നാവ് കൊണ്ടുള്ള ആക്രമണങ്ങൾക്ക് ഇന്ത്യ എ ടീം ഓപ്പണർ വൈഭവ് സൂര്യവംശി ബാറ്റ് കൊണ്ട് മറുപടി നൽകിയപ്പോൾ ത്രിരാഷ്ട്ര എ ടീം ഏകദിന പരമ്പരയിൽ ഇന്ത്യക്ക് കിരീടം. അഫ്ഗാനിസ്ഥാൻ എ ആയിരുന്നു മൂന്നാമത്തെ ഫൈനലിൽ ശ്രീലങ്ക എ ടീമിനെ 66 റൺസിനാണ് ഇന്ത്യ എ കീഴടക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 377 റൺസെടുത്തു. ശ്രീലങ്ക എ 47.1 ഓവറിൽ 311 റൺസിന് ഓൾഔട്ടാവുകയായിരുന്നു. 29 പന്തിൽ 94 റൺസെടുത്ത വൈഭവ് സൂര്യവംശി ഫൈനലിൽ പ്ലെയർ ഒഫ് ദ മാച്ച്.

10 ബൗണ്ടറിയും 8 സിക്സും അടങ്ങുന്നതായിരുന്നു സൂര്യവംശിയുടെ വെടിക്കെട്ട് ഇന്നിങ്സ്. കഴിഞ്ഞ നാലു മത്സരങ്ങളിലും അർധസെഞ്ചുറി നേടാൻ സാധിക്കാതിരുന്ന താരം ഇത്തവണത്തെ ഐപിഎലിൽ കാഴ്ചവച്ചതിന് സമാനമായ പ്രകടനമാണ് ശ്രീലങ്ക എ ടീമിനെതിരേ കാഴ്ചവച്ചത്. ലിസ്റ്റ് എ ക്രിക്കറ്റിലെ വേഗമേറിയ അർധസെഞ്ചുറിയാണ് വൈഭവിന്‍റെ ബാറ്റിൽ നിന്നും പിറന്നത്. 11 പന്തിൽ പതിനഞ്ചുകാരൻ 50 റൺസ് കടന്നു.

ശ്രീലങ്കയ്ക്കു വേണ്ടി രവിന്ദു ഫെർനാൻഡോ, കുഗതാസ് മതുലൻ, വനുജ സഹൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ മുഹമ്മദ് ഷിറാസ്, സഹാൻ അരച്ചിഗ, ദുലാജ് സമുദിത എന്നിവർ ഓരോ വിക്കറ്റ് പിഴുതു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യയ്ക്ക് മികച്ച തുടക്കമാണ് വൈഭവും ഓപ്പണറായ പ്രിയാംശ് ആര‍്യയും സമ്മാനിച്ചത്. ഒന്നാം വിക്കറ്റിൽ 132 റൺസ് പടുത്തുയർത്താൻ ഇരുവർക്കും സാധിച്ചു. 8.5 ഓവറിലാണ് വൈഭവ് സൂര‍്യവംശി പുറത്താകുന്നതും കൂട്ടുകെട്ട് പൊളിയുന്നതും.

തൊട്ടടുത്ത ഓവറിൽ പ്രിയാംശ് ആര‍്യയും മടങ്ങിയതോടെ ടീമിന്‍റെ റൺറേറ്റ് അൽപ്പം കുറഞ്ഞു. 29 പന്തിൽ 30 റൺസാണ് ആര്യ നേടി. ക‍്യാപ്റ്റൻ തിലക് വർമ (67), ഋതുരാജ് ഗെയ്‌ക്‌വാദ് (40) എന്നിവരുടെ മെല്ലെപ്പോക്ക് ബാറ്റിങ് ഇന്ത്യയുടെ റൺറേറ്റ് കുത്തനെ കുറയാൻ കാരണമായി.

51 പന്തിൽ 41 റൺസാണ് ഋതുരാജ് നേടിയത്. രണ്ട് ഫോറും ഒരു സിക്സും. കൂടുതൽ പ്രതിരോധാത്മകമായി ബാറ്റ് ചെയ്ത തിലക് ആകട്ടെ 90 പന്ത് നേരിട്ട് നാല് ഫോറും ഒരു സിക്സും ഉൾപ്പെടെ 67 റൺസ് മാത്രമാണെടുത്തത്.

വിക്കറ്റ് കീപ്പർ കുമാർ കുശാഗ്ര (39 പന്തിൽ 36), നിഷാന്ത് സിന്ധു (18 പന്തിൽ 16) ഭേദപ്പെട്ട പ്രകടനം നടത്തിയപ്പോൾ, അവസാന ഓവറുകളിൽ സ്പിൻ ബൗളിങ് ഓൾറൗണ്ടർമാർ നിഷാന്ത് സിന്ധു, വിപ്രജ് നിഗം, അനുകുൽ റോയ് എന്നിവർ നടത്തിയ കടന്നാക്രമണമാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.

നിഗം 20 പന്തിൽ രണ്ട് ഫോറും ഒരു സിക്സും സഹിതം 27 റൺസാണെടുത്തത്. കൂടുതൽ ആക്രമണകാരിയായ അനുകിൽ വെറും 15 പന്തിൽ ഒരു ഫോറും നാല് കൂറ്റൻ സിക്സും സഹിതം 39 റൺസെടുത്തു. ഇന്ത്യൻ ഇന്നിങ്സിലെ അവസാന പന്തിലാണ് റോയ് പുറത്തായത്.

തകർച്ചയോടെയായിരുന്നു ശ്രീലങ്കയുടെ മറുപടി ബാറ്റിങ്ങിന്‍റെ തുടക്കം. നിരോഷൻ ഡിക്ക്‌വെല്ല നന്നായി തുടങ്ങിയെങ്കിലും 17 പന്തിൽ 25 റൺസെടുത്ത് പുറത്തായി. സഹ ഓപ്പണർ അവിഷ്ക ഫെർണാണ്ടോ (2) നുവാനിന്ദു ഫെർണാണ്ടോ (21) എന്നിവർക്കും നല്ല സ്കോർ കണ്ടെതത്

തുടർന്ന് സദീര സമരവിക്രമ (52), ക്യാപ്റ്റൻ സഹൻ അരാച്ചിഗെ (39), വനുജ സഹൻ (62), വിജയകാന്ത് വിയസ്കാന്ത് (39) എന്നിവരാണ് പൊരുതി നോക്കിയത്. എന്നാൽ, ഹിമാലയൻ വിജയലക്ഷ്യം എത്തിപ്പിടിക്കാൻ ഇതൊന്നും മതിയായില്ല.

ഇന്ത്യക്കായി യഷ് ഠാക്കൂർ, വിപ്രജ് നിഗം എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. പുതിയതായി ടീമിലെത്തിയ എക്സ്പ്രസ് പേസർ അശോക് ശർമ ഒമ്പതോവറിൽ 75 റൺസ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് നേടിയത്. അനുകുൽ റോയ് രണ്ട് വിക്കറ്റ് സ്വന്തമാക്കിയപ്പോൾ ക്യാപ്റ്റൻ തിലക് വർമയ്ക്കും കിട്ടി ഒരു വിക്കറ്റ്.

logo
Metro Vaartha
www.metrovaartha.com