ഐസിസി റാങ്കിങ്ങിൽ വരുൺ ചക്രവർത്തി നമ്പർ വൺ

ന‍്യൂസിലൻഡ് താരം ജേക്കബ് ഡഫിയെ മറികടന്നാണ് വരുണിന്‍റെ നേട്ടം
varun chakravarthy becomes top ranked bowler in t20 cricket

വരുൺ ചക്രവർത്തി

Updated on

ദുബായ്: ഇന്ത‍്യൻ പേസർ ജസ്പ്രീത് ബുംറയ്ക്കും രവി ബിഷ്ണോയിക്കും ശേഷം ഐസിസി ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി വരുൺ ചക്രവർത്തി. ന‍്യൂസിലൻഡ് താരം ജേക്കബ് ഡഫിയെ മറികടന്നാണ് വരുണിന്‍റെ നേട്ടം. ഏഷ‍്യ കപ്പ് ടൂർണമെന്‍റിലെ ആദ‍്യ രണ്ടു മത്സരങ്ങളിലെ മിന്നും പ്രകടനമാണ് റാങ്കിങ്ങിൽ താരത്തിന്‍റെ മുന്നേറ്റത്തിനു കാരണം.

ഐസിസി ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്ന മൂന്നാമത്തെ ഇന്ത‍്യൻ ബൗളറാണ് വരുൺ. വരുൺ ചക്രവർത്തിക്കു പുറമെ രവി ബിഷ്ണോയിയാണ് റാങ്കിങ്ങിൽ ആദ‍്യ പത്തിൽ ഉൾപ്പെട്ടിട്ടുള്ള ഇന്ത‍്യൻ താരം. വെസ്റ്റ് ഇൻഡീസ് താരം അകെയ്‌ൽ‌ ഹുസൈൻ മൂന്നാം സ്ഥാനത്തും ഓസ്ട്രേലിയൻ‌ താരം ആഡം സാംപ നാലാം സ്ഥാനത്തും ഇംഗ്ലണ്ട് താരം ആദിൽ റഷീദ് അഞ്ചാം സ്ഥാനത്തുമുണ്ട്.

അതേസമയം ബാറ്റർമാരുടെ ടി20 റാങ്കിങ്ങിൽ ഇന്ത‍്യൻ ഓപ്പണിങ് ബാറ്റർ അഭിഷേക് ശർമയാണ് ഒന്നാം സ്ഥാനത്ത്. അഭിഷേക് ശർമയ്ക്കു പുറമെ തിലക് വർമയും സൂര‍്യകുമാർ യാദവും മാത്രമാണ് റാങ്കിങ്ങിലെ ആദ‍്യ പത്തിൽ ഉൾപ്പെട്ടിട്ടുള്ള ഇന്ത‍്യൻ താരങ്ങൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com