''നിന്‍റെ തലയ്ക്കകത്ത് വല്ലതുമുണ്ടോ?'' ബൗളറോട് രോഹിതിന്‍റെ രോഷം | Video

''അബേ, സർ മേ കുച്ഛ് ഹേ?'' (തലയ്ക്കകത്ത് വല്ലതുമുണ്ടോ?) എന്നായിരുന്നു രോഹിത്തിന്‍റെ ചോദ്യം. സ്വന്തം തലയിലേക്ക് ചൂണ്ടി ക്യാപ്റ്റൻ പറഞ്ഞത് സ്റ്റംപ് മൈക്ക് കൃത്യമായി പിടിച്ചെടുത്തു.
Rohit Sharma
രോഹിത് ശർമFile photo
Updated on

ടീമിന്‍റെ പ്രകടനം മോശം, സ്വന്തം ബാറ്റിങ് ഫോം അതിലും മോശം...! ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ആകെ അസ്വസ്ഥനാണ്. അതിന്‍റെ ചൂടറിഞ്ഞത് പേസ് ബൗളർ ആകാശ് ദീപ്. ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ മൂന്നാം ദിവസം രാവിലെയാണ് സംഭവം.

ഓസ്ട്രേലിയൻ ഇന്നിങ്സിലെ 114ാം ഓവറിൽ ആകാശ് ദീപിന്‍റെ ഒരു പന്ത് പിച്ച് ചെയ്തത് വൈഡ് ലൈനിനും ഏറെ അകലെ, ഏകദേശം പിച്ചിനു പുറത്തായാണ്. വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ഒരു മുഴുനീള ഡൈവിലൂടെയാണ് ആ പന്ത് ബൈ ഫോർ പോകാതെ കാത്തത്.

''അബേ, സർ മേ കുച്ഛ് ഹേ?'' (തലയ്ക്കകത്ത് വല്ലതുമുണ്ടോ?) എന്നായിരുന്നു ഉടനടി രോഹിത്തിന്‍റെ ചോദ്യം. സ്വന്തം തലയിലേക്ക് ചൂണ്ടി ക്യാപ്റ്റൻ പറഞ്ഞത് സ്റ്റംപ് മൈക്ക് കൃത്യമായി പിടിച്ചെടുത്തു. കമന്‍ററി ബോക്സിൽ കൂട്ടച്ചിരിയും ഉയർന്നു.

മത്സരം തുടങ്ങും മുൻപ് തന്നെ ബൗളിങ് നിരയുടെ കാര്യത്തിൽ രോഹിത് തന്‍റെ അതൃപ്തി പ്രകടമാക്കിയിരുന്നു. ജസ്പ്രീത് ബുംറ മാത്രമല്ല ടീമിലെ ബൗളർ എന്നും, മറ്റു ബൗളർമാരും ഉത്തരവാദിത്വം കാണിക്കണമെന്നും തുറന്നടിക്കാൻ അദ്ദേഹം മടിച്ചിരുന്നില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com