

ഋഷഭ് പന്ത്, വിരാട് കോലി
ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയിൽ ഗുജറാത്തിനെതിരേ ഡൽഹിക്ക് 7 റൺസ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ‍്യം ബാറ്റിങ്ങിനിറങ്ങിയ ഡൽഹി നിശ്ചിത 50 ഓവറിൽ ഉയർത്തിയ 255 റൺസ് വിജയലക്ഷ‍്യം ഗുജറാത്തിന് മറികടക്കാൻ സാധിച്ചില്ല.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 247 റൺസിന് ഓൾഔട്ടായി. വിരാട് കോലി (61 പന്തിൽ 77), ക‍്യാപ്റ്റൻ ഋഷഭ് പന്ത് 79 പന്തിൽ (70) എന്നിവർ നേടിയ അർധസെഞ്ചുറിയുടെ ബലത്തിലാണ് ഡൽഹി ഗുജറാത്തിനെതിരേ ഭേദപ്പെട്ട സ്കോർ അടിച്ചെടുത്തത്.
ഡൽഹിക്കു വേണ്ടി പ്രിൻസ് യാദവ് മൂന്നും അർപിത് റാണ, ഇശാന്ത് ശർമ എന്നിവർ രണ്ടു വിക്കറ്റും വീഴ്ത്തി. നേരത്തെ 5 വിക്കറ്റ് നഷ്ടത്തിൽ 213 റൺസെന്ന നിലയിലായിരുന്നു ഗുജറാത്ത്. വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും 34 റൺസിനിടെ ശേഷിക്കുന്ന വിക്കറ്റുകൾ നഷ്ടമാവുകയായിരുന്നു. ഗുജറാത്തിനു വേണ്ടി ആര‍്യ ദേശായി (57), അർധസെഞ്ചുറിയും സൗരവ് ചൗഹാൻ (49), ഉർവിൽ പട്ടേൽ (31) എന്നിവർ ഭേദപ്പെട്ട പ്രകടനവും പുറത്തെടുത്തു.