സൽമാൻ നിസാർ ക‍്യാപ്റ്റൻ; വിജയ് ഹസാരെ ട്രോഫി കേരള ടീമിനെ പ്രഖ‍്യാപിച്ചു

ഡിസംബർ 23 ന് ഹൈദരാബാദിൽ വച്ച് നടക്കുന്ന കേരളത്തിന്‍റെ ആദ‍്യ മത്സരത്തിൽ ബറോഡയെ നേരിടും
Salman Nizar captains Kerala team in Vijay Hazare Trophy
സൽമാൻ നിസാർ ക‍്യാപ്റ്റൻ; വിജയ് ഹസാരെ ട്രോഫി കേരള ടീമിനെ പ്രഖ‍്യാപിച്ചു
Updated on

തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള സീനിയർ ടീമിനെ പ്രഖ‍്യാപിച്ചു. ഡിസംബർ 21 ന് ആരംഭിക്കുന്ന ടൂർണമെന്‍റിൽ സൽമാൻ നിസാർ കേരളത്തിനെ നയിക്കും. രഞ്ജി ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ടൂർണമെന്‍റിലും മികച്ച പ്രകടനമാണ് സൽമാൻ കാഴ്ചവച്ചത്. ഡിസംബർ 23 ന് ഹൈദരാബാദിൽ വച്ച് നടക്കുന്ന ആദ‍്യ മത്സരത്തിൽ കേരളം ബറോഡയെ നേരിടും. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ തീവ്ര പരിശീലനത്തിലാണ് ടീമംഗങ്ങൾ. ഡിസംബർ 20 ന് ടീം ഹൈദരാബാദിലെത്തും.

ടീം: സൽമാൻ നിസാർ (ക‍്യാപ്റ്റൻ), അജ്നാസ് എം.( വിക്കറ്റ് കീപ്പര്‍), രോഹൻ എസ്. കുന്നുമ്മൽ, ഷോൺ റോജർ, മുഹമ്മദ് അസറുദീൻ, അജ്നാസ് എം, ആനന്ദ് കൃഷ്ണൻ, കൃഷ്ണ പ്രസാദ്, അഹമ്മദ് ഇമ്രാൻ, ജലജ് സക്സേന, ആദിത‍്യ സർവാതെ, സിജോമോൻ ജോസഫ്, ബേസിൽ തമ്പി, ബേസിൽ എൻ.പി, നിധീഷ് എം.ഡി, ഏദൻ ആപ്പിൾ ടോം, ഷറഫുദീൻ എൻ.എം, അഖിൽ സ്കറിയ, വിശ്വേശ്വർ സുരേഷ്, വൈശാഖ് ചന്ദ്രൻ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com