ഒറ്റ രാത്രി കൊണ്ട് 6 കിലോ വരെ കുറയ്ക്കാനാകും; അട്ടിമറി ആരോപിച്ച് വിജേന്ദര്‍

ഒളിംപിക്‌സില്‍ അവളുടെ പ്രകടനം അത്രമേല്‍ മികച്ചതായിരുന്നു
vijender singh about vinesh phogat olympic issue
Vijender Singh |Vinesh Phogat
Updated on

ന്യൂഡല്‍ഹി: ഒളിംപിക്‌സ് ഫൈനലില്‍ വിനേഷ് ഫോഗട്ടിനെ അയോഗ്യതയാക്കിയതില്‍ അട്ടിമറിയെന്ന് ഗുസ്തി താരം വിജേന്ദര്‍ സിങ്. ഫൈനല്‍ മത്സരത്തിന് തൊട്ടുമുന്‍പായി ഇങ്ങനെ ഉണ്ടായത് ഞെട്ടിപ്പിക്കുന്നതാണെന്നും പ്രധാന മത്സരങ്ങള്‍ക്ക് മുന്‍പായി ഭാരം നിലനിര്‍ത്തേണ്ടത് എങ്ങനെയെന്ന് താരങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ഒരു രാത്രികൊണ്ട് അത്‌ലറ്റുകള്‍ക്ക് അഞ്ച് മുതല്‍ ആറ് കിലോഗ്രാം വരെ കുറക്കാം, അപ്പോള്‍ 100 ഗ്രാമിന് എന്താണ് പ്രശ്‌നം?. ആര്‍ക്കൊക്കെയോ പ്രശ്നങ്ങളുണ്ടായെന്നും അതിനാലാണ് അയോഗ്യയാക്കാനുള്ള നടപടി സ്വീകരിച്ചതെന്നും തനിക്ക് തോന്നുന്നു. ഇന്ത്യ കായികരാഷ്ട്രമായി ഉയരുന്നത് കാണാന്‍ ഇഷ്ടമില്ലാത്തവരാണ് ഈ അട്ടിമറിക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ഒളിംപിക്‌സില്‍ അവളുടെ പ്രകടനം അത്രമേല്‍ മികച്ചതായിരുന്നു. വിനേഷിന്‍റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തില്‍ ഒരു തെറ്റുണ്ടാവുമെന്ന് താന്‍ കരുതുന്നില്ല. ഇത്രയും കാലം അവളുടെ കരിയര്‍ അങ്ങനെയായിരുന്നു. ഇവിടെ സംഭവിച്ചത് ഒട്ടും നല്ല കാര്യമല്ല. ഏറെ വിഷമമുണ്ടെന്നും വിജേന്ദര്‍ പറഞ്ഞു.

ഭാരം കൂടിയതിനെത്തുടര്‍ന്ന് ഒളിംപിക്‌സില്‍ നിന്നും അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന് പിന്തുണയുമായി ഒളിംപ്യന്‍ അഭിനവ് ബിന്ദ്ര. യഥാര്‍ഥ ചാമ്പ്യനാകാന്‍ ചിലപ്പോള്‍ ഒരു സ്വര്‍ണമെഡല്‍ ആവശ്യമില്ലെന്നുo ബിന്ദ്ര . "പൂര്‍ണമായും തകര്‍ന്നിരിക്കുന്നു. ആളുകള്‍ക്ക് യഥാര്‍ഥ ചാമ്പ്യനാകാന്‍ ചിലപ്പോള്‍ സ്വര്‍ണമെഡല്‍ ആവശ്യമില്ല', അഭിനവ് ബിന്ദ്ര പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com