വംശീയാധിക്ഷേപത്തില്‍ കണ്ണുനിറഞ്ഞ് വിനിഷ്യസ്

കഴിഞ്ഞ സീസണില്‍ പത്ത് തവണയാണ് വിനീഷ്യസ് വംശീയ അധിക്ഷേപത്തിനിരയായത്. അത്‌ലറ്റിക്കോ മാഡ്രിഡ്, മയോര്‍ക്ക, സെവിയ്യ, സോസിദാദ് സ്‌റ്റേഡിയങ്ങളിലാണ് അധിക്ഷേപം നേരിടേണ്ടിവന്നത്
മാധ്യമപ്രവർത്തകർക്കു മുന്നിൽ വിതുമ്പുന്ന വിനിഷ്യസ് ജൂനിയർ.
മാധ്യമപ്രവർത്തകർക്കു മുന്നിൽ വിതുമ്പുന്ന വിനിഷ്യസ് ജൂനിയർ.

മാഡ്രിഡ്: തനിക്കെതിരേ ഉണ്ടാകുന്ന നിരന്തര വംശീയ അധിക്ഷേപത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ വിതുമ്പി റയല്‍ മാഡ്രിഡിന്‍റെ ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയര്‍. വംശീയയ്തക്കെതിരായ കാമ്പയിനിന്‍റെ ഭാഗമായി 'വണ്‍ സ്‌കിന്‍' എന്ന സന്ദേശവുമായി, റയല്‍ മാഡ്രിഡ് തട്ടകമായ സാന്‍റിയാഗോ ബെര്‍ണാബൂവില്‍ സ്‌പെയിന്‍-ബ്രസീല്‍ സൗഹൃദ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിനീഷ്യസ്.

സ്പെയിന്‍ വിടാന്‍ ഒരിക്കലും തന്‍റെ മനസ്സ് അനുവദിക്കുന്നില്ലെന്നും അങ്ങനെ ചെയ്താന്‍ വംശീയവാദികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

''ഞാന്‍ സ്‌പെയിനില്‍ തുടരുമ്പോള്‍ വംശീയവാദികള്‍ എന്‍റെ മുഖം കൂടുതല്‍ കൂടുതല്‍ കണ്ടുകൊണ്ടിരിക്കും. എപ്പോഴും ഫുട്ബാള്‍ കളിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും ഇങ്ങനെ മുന്നോട്ട് പോകാന്‍ പ്രയാസമാണ്'', വിനീഷ്യസ് കൂട്ടിച്ചേര്‍ത്തു.

ലാലിഗയില്‍ കഴിഞ്ഞ സീസണില്‍ പത്ത് തവണയാണ് വിനീഷ്യസ് വംശീയ അധിക്ഷേപത്തിനിരയായത്. അത്‌ലറ്റിക്കോ മാഡ്രിഡ് സ്‌റ്റേഡിയത്തിലും മയ്യോര്‍ക്ക, സെവിയ്യ, സോസിദാദ് സ്‌റ്റേഡിയങ്ങളിലുമാണ് വിനിഷ്യസിന് വംശീയാധിക്ഷേപം നേരിടേണ്ടിവന്നിട്ടുള്ളത്. കഴിഞ്ഞ ആഴ്ച ഒസാസുനക്കെതിരായ മത്സരത്തില്‍ വിനീഷ്യസിനെതിരെ കാണികളില്‍നിന്ന് വംശീയാധിക്ഷേപം ഉണ്ടായതായി റയല്‍ പരാതിപ്പെട്ടിരുന്നു.

കഴിഞ്ഞ ജൂണില്‍ താരത്തിനെതിരെ വംശീയാധിക്ഷേപം നടത്തിയ നാലുപേര്‍ക്ക് 60,001 യൂറോ പിഴയിടുകയും രണ്ട് വര്‍ഷത്തേക്ക് സ്റ്റേഡിയം വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. മേയില്‍ മറ്റു രണ്ടുപേര്‍ക്ക് 5,000 യൂറോ പിഴയും ഒരു വര്‍ഷത്തെ സ്റ്റേഡിയം വിലക്കും ഏര്‍പ്പെടുത്തി. ഒക്ടോബറില്‍ സെവിയ്യയിലും തുടര്‍ന്ന് ബാഴ്‌സലോണയിലും ഈ മാസമാദ്യം വലന്‍സിയയിലുമെല്ലാം വിനീഷ്യസിന് നേരെ വംശീയാധിക്ഷേപം ഉണ്ടായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com