രഞ്ജി ട്രോഫി: വിരാട് കോഹ്‌ലിയും ഋഷഭ് പന്തും ഡൽഹിയുടെ സാധ്യതാ ടീമിൽ

ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പുറത്തുവിട്ട സാധ‍്യത താരങ്ങളുടെ ലിസ്റ്റിലാണ് ഇരുവരുടെയും പേര് ഉൾപ്പെട്ടിരിക്കുന്നത്
Ranji Trophy 2024-25: Virat Kohli, Rishabh Pant named in Delhi's probable squad
രഞ്ജി ട്രോഫി 2024-25: വിരാട് കോഹ്‌ലിയും ഋഷഭ് പന്തും ഡൽഹിയുടെ സാധ്യതാ ടീമിൽ ഇടം നേടി
Updated on

ന‍്യൂഡൽഹി: 2024-25 സീസൺ രഞ്ജി ട്രോഫി സാധ്യതാ ടീമിൽ ഇടം നേടി വിരാട് കോലിയും റിഷഭ് പന്തും. ഡൽഹി ആൻഡ് ഡിസ്ട്രിക്‌ട് ക്രിക്കറ്റ് അസോസിയേഷൻ പുറത്തുവിട്ട സാധ‍്യത താരങ്ങളുടെ ലിസ്റ്റിലാണ് കോലിയുടെയും റിഷഭ് പന്തിന്‍റെയും പേര് ഉൾപ്പെട്ടിരിക്കുന്നത്. 2019ൽ വിരാട് കോലിയുടെ പേരുണ്ടായിരുന്നു ലിസ്റ്റിൽ.

കോലി കളിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നുവെങ്കിലും സാധ‍്യത ലിസ്റ്റിൽ മാത്രമായിരുന്നു താരം ഉണ്ടായിരുന്നത്. 2012-2013 സീസണുകളിലാണ് കോലി അവസാനമായി രഞ്ജി ട്രോഫി കളിച്ചത്. അതേസമയം 2015 മുതൽ രഞ്ജി മത്സരങ്ങൾ കളിച്ചു തുടങ്ങിയ താരമാണ് റിഷഭ് പന്ത്. 2016-17 സീസണിൽ 48 പന്തിൽ രഞ്ജി ട്രോഫിയിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടിയ റെക്കാർഡും താരം സ്വന്തമാക്കിയിരുന്നു.

ഈ വർഷം നടകാൻ പോകുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലെ പ്രധാന താരങ്ങളാണ് വിരാട് കോലിയും, റിഷഭ് പന്തും. 2024-25 സീസണിൽ താരങ്ങൾ കളിക്കുമോ ഇല്ലയോ എന്നതിൽ ആശങ്കയിലാണ് ആരാധകർ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com