

വിരാട് കോലി
ന‍്യൂഡൽഹി: ഐസിസി ഏകദിന റാങ്കിങ്ങിലെ ബാറ്റർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി സ്റ്റാർ ബാറ്റർ വിരാട് കോലി. രോഹിത് ശർമയെ പിന്തള്ളിയാണ് വിരാട് കോലിയുടെ നേട്ടം. 785 റേറ്റിങ് പോയിന്‍റുകളുമായി കോലി ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ 775 റേറ്റിങ് പോയിന്‍റുമായി രോഹിത് ശർമ മൂന്നാം സ്ഥാനത്താണ്.
കോലിക്കും രോഹിത്തിനും പുറമെ ഇന്ത‍്യൻ ക‍്യാപ്റ്റൻ ശുഭ്മൻ ഗിൽ, ശ്രേയസ് അയ്യർ എന്നിവരാണ് പട്ടികയിൽ ആദ‍്യ പത്തിൽ ഉൾപ്പെട്ട ഇന്ത‍്യൻ താരങ്ങൾ. 725 റേറ്റിങ് പോയിന്‍റുകളുമായി ഗിൽ അഞ്ചാം സ്ഥാനത്തും 682 റേറ്റിങ് പോയിന്‍റുകളുമായി ശ്രേയസ് പത്താം സ്ഥാനത്തുമാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.
784 പോയിന്‍റുകളുമായി ന‍്യൂസിലൻഡ് താരം ഡാരിൽ മിച്ചലാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. അടുത്തിടെ നടന്ന ദക്ഷിണാഫ്രിക്കൻ പരമ്പരയിലും കഴിഞ്ഞ ദിവസം നടന്ന ന‍്യൂസിലൻഡ് പരമ്പരയിലും കാഴ്ചവച്ച മിന്നും പ്രകടനമാണ് കോലിയെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിച്ചത്.