ഇന്ത‍്യൻ ജേഴ്സിയിലെ അവസാന ടൂർണമെന്‍റ് ഏത്? സ്ഥിരീകരിച്ച് വിരാട് കോലി

2027ലെ ലോകകപ്പായിരിക്കും വിരാട് കോലിയുടെ അവസാന ടൂർണമെന്‍റെന്ന് താരം വ‍്യക്തമാക്കി
virat kohli confirms his last tournament for india

വിരാട് കോലി

Updated on: 

തിരുവനന്തപുരം: സെപ്റ്റംബർ 27നാണ് വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങൾ അടങ്ങുന്ന ഏകദിന പരമ്പരയ്ക്ക് തുടക്കമാകുന്നത്. ഇതിനോടകം ടീമിൽ ഇടം പിടിച്ച 15 അംഗ സംഘം കേരളത്തിലെ കാര‍്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ എത്തിച്ചേർന്നിട്ടുണ്ട്.

സ്റ്റാർ ബാറ്റർ വിരാട് കോലിയെ വീണ്ടും ഇന്ത‍്യൻ ജേഴ്സിയിൽ കാണാൻ പോകുന്നതിന്‍റെ ആവേശത്തിലാണ് ആരാധകർ. ഇപ്പോഴിതാ 2027 ഏകദിന ലോകകപ്പിൽ കളിക്കുമെന്ന് വ‍്യക്തമാക്കിയിരിക്കുകയാണ് താരം. ഇന്ത‍്യയ്ക്ക് വേണ്ടി കളിക്കുന്ന അവസാന ലോകകപ്പായിരിക്കും 2027ലെതെന്ന് 37കാരനായ കോലി പറഞ്ഞു.

എന്നെ സംബന്ധിച്ചിടത്തോളം ഇന്ത‍്യയ്ക്കു വേണ്ടി ഞാൻ കളിക്കുന്ന അവസാനത്തെ ലോകകപ്പാണിത്. അതാണ് എന്‍റെ പ്രചോദനം. നിങ്ങൾക്ക് അറിയാവുന്നത് പോലെ സർവതും പുറത്തെടുത്ത് പോരാടുക. തീർച്ചയായും ലോകകപ്പ് നേടുകയെന്നത് തന്നെയാണ് എന്‍റെ പ്രധാന ലക്ഷ‍്യം. അതിനു വേണ്ടി എന്തു ചെയ്യാനും ഞാൻ തയാറാണ്. കോലി പറഞ്ഞു.

അതേസമയം, 2027ലെ ഏകദിന ലോകകപ്പിലേക്ക് തയാറെടുക്കുന്ന കോലി നിലവിൽ മികച്ച ഫോമിലാണ്. 2026ൽ കളിച്ച 6 മത്സരങ്ങളിൽ നിന്നും 64 ബാറ്റിങ് ശരാശരിയിൽ 384 റൺസാണ് താരം അടിച്ചെടുത്തത്. അവസാനം കളിച്ച 10 ഏകദിന മത്സരങ്ങളിൽ 3 സെഞ്ചുറിയും 5 അർധസെഞ്ചുറിയും ഉൾപ്പെടുന്നു.

ദക്ഷിണാഫ്രിക്ക, ന‍്യൂസിലൻഡ്, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കെതിരേ അടുത്തിടെ നടന്ന മൂന്ന് പരമ്പരകളിൽ‌ 100ന് മുകളിലായിരുന്നു കോലിയുടെ സ്ട്രൈക്ക് റേറ്റ്. വെസ്റ്റ് ഇൻഡീസിനെതിരേ കളിച്ച 43 ഏകദിനത്തിൽ നിന്നും 66.50 ശരാശരിയിൽ 9 സെഞ്ചുറിയും 11 അർധസെഞ്ചുറിയും അടക്കം 2261 റൺസ് അടിച്ചെടുത്തിട്ടുണ്ട് കോലി. വരാനിരിക്കുന്ന പരമ്പരയിൽ കോലി തീപ്പൊരി പ്രകടനം തന്നെ പുറത്തെടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

logo
Metro Vaartha
www.metrovaartha.com