വിരാട് കോലിക്ക് പിഴ

ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന കോല്‍ക്കത്ത-ബംഗളൂരു മത്സരത്തിലെ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ കോലി പുറത്തായതാണ് വിവാദത്തിനാധാരം
വിരാട് കോലിയുടെ വിവാദ പുറത്താകലിനു കാരണമായ ഷോട്ട്.
വിരാട് കോലിയുടെ വിവാദ പുറത്താകലിനു കാരണമായ ഷോട്ട്.

കോല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് തട്ടിക്കയറിയതിന് ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് താരം വിരാട് കോലിക്ക് മാച്ച് ഫീയുടെ 50 ശതമാനം പിഴ.

ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന കോല്‍ക്കത്ത-ബംഗളൂരു മത്സരത്തിലെ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ കോലി പുറത്തായതാണ് വിവാദത്തിനാധാരം. ഹര്‍ഷിത് റാണയുടെ ഹൈ ഫുള്‍ടോസ് കോലിയുടെ ബാറ്റില്‍ത്തട്ടി ഉയര്‍ന്നത് റാണ തന്നെ ക്യാച്ചെടുത്തു. ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിധിച്ചതോടെ പന്ത് അരയ്ക്ക് മുകളിലാണ് വന്നതെന്നും നോബോളാണെന്നും വാദിച്ച് കോലി റിവ്യൂ നല്‍കി. എന്നാല്‍ തേഡ് അമ്പയറും കോലി ഔട്ടാണെന്ന് വിധിച്ചു.

തന്‍റെ പുറത്താവലിലുള്ള അമ്പയറുടെ തീരുമാനത്തിനെതിരെ കോലി തട്ടിക്കയറി. സാങ്കേതികമായി കോലിയുടെ പുറത്താവലില്‍ പ്രശ്നങ്ങളില്ല. പിച്ച് ചെയ്യാതെ അരക്കെട്ടിന് മുകളില്‍ പോകുന്ന പന്ത് നോബോളായാണ് പരിഗണിക്കുക. എന്നാല്‍ ബാറ്റര്‍ ക്രീസിന് പുറത്തായിരിക്കുമ്പോള്‍ ഈ നിയമം ബാധകമാവില്ല. ഹര്‍ഷിത് റാണയുടെ ഹൈ ഫുള്‍ടോസ് പന്ത് നേരിടുമ്പോള്‍ കോലി ക്രീസില്‍നിന്ന് കയറിയിരുന്നു. ആ സമയത്താണ് പന്ത് അരക്കെട്ടിന് മുകളിലായി വന്നത്.

കോലി ക്രീസിലായിരുന്നെങ്കില്‍ സാങ്കേതിക വിദ്യ പ്രകാരം പന്ത് കോലിയുടെ അരക്കെട്ടിന് താഴേക്ക് വരും. കോലിയുടെ അരക്കെട്ട് വരെയുള്ള ഉയരും 1.04 മീറ്ററാണ്. ക്രീസിലായിരുന്നെങ്കില്‍ പന്ത് 0.92 മീറ്റര്‍ ഉയരത്തിലാണ് കോലിയുടെ അടുത്തെത്തുമായിരുന്നത്.ഐപിഎല്‍. പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്ക്ള്‍ 2.8-നു കീഴില്‍ വരുന്ന കുറ്റകൃത്യം നടത്തിയതിനാണ് കോലിക്ക് പിഴയിട്ടത്. സംഭവത്തില്‍ കോലി കുറ്റം സമ്മതിച്ചതായി ഐപിഎല്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

കുറഞ്ഞ ഓവര്‍ നിരക്കിന് ആര്‍സിബി. ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസിന് 12 ലക്ഷം രൂപ പിഴശിക്ഷ ലഭിച്ചതിനു പിന്നാലെയാണ് അമ്പയറോട് അപമര്യാദയായി പെരുമാറിയതിന് കോലിയുടെ പേരിലും പിഴശിക്ഷ ലഭിക്കുന്നത്. മത്സരത്തില്‍ കേവലം ഒരു റണ്ണിനാണ് ആര്‍സിബി കോല്‍ക്കത്തയോട് തോറ്റത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com