സാം കോൺസ്റ്റാസിന്‍റെ തോളിലിടിച്ച സംഭവം; കോലിക്ക് പിഴ | Video

അരങ്ങേറ്റകാരനായ കോൺസ്റ്റാസ് മത്സരത്തിന്‍റെ തുടക്കത്തിലെ ഇന്ത‍്യൻ ബൗളിങ് നിരയെ വിറപ്പിച്ചിരുന്നു

മെൽബൺ: മെൽബൺ ടെസ്റ്റിൽ ഓസ്ട്രേലിയൻ താരം സാം കോൺസ്റ്റാസിന്‍റെ തോളിലിടിച്ച സംഭവത്തിൽ വിരാട് കോലിക്ക് പിഴ ചുമത്തി ഐസിസി. മാച്ച് ഫീസിന്‍റെ 20 ശതമാനമാണ് പിഴ. അരങ്ങേറ്റകാരനായ കോൺസ്റ്റാസ് മത്സരത്തിന്‍റെ തുടക്കത്തിലെ ഇന്ത‍്യൻ ബൗളിങ് നിരയെ വിറപ്പിച്ചിരുന്നു.

‌ടെസ്റ്റ് ക്രിക്കറ്റിൽ ഏകദിന ശൈലിയിൽ ബാറ്റ് വീശിയ താരം 65 പന്തിൽ രണ്ട് സിക്സും ആറ് ഫോറുമടക്കം 60 റൺസാണ് നേടിയത്. ജസ്പ്രീത് ബുംറയെ ഒരോവറിൽ 18 റൺസാണ് താരം അടിച്ചുകൂട്ടിയത്. ഇതിനിടെയാണ് കോലി പ്രകോപനപരമായി സാം കോൺസ്റ്റാസിന്‍റെ അടുത്ത് ചെന്ന് തോളിൽ ഇടിച്ചത്. തുടർന്ന് ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെട്ടതോടെ ഉസ്മാൻ ഖവാജ ഇടപെട്ടാണ് പ്രശ്നം ശാന്തമാക്കിയത്.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com