പ‍്യൂമയുടെ 300 കോടി കരാർ നിരസിച്ച് കോലി

പ‍്യൂമയുമായി ഉണ്ടായിരുന്ന എട്ടു വർഷത്തെ കരാറാണ് താരം അവസാനിപ്പിച്ചിരിക്കുന്നത്
virat kohli rejects puma 300 crore offer to build his own brand report

വിരാട് കോലി

Updated on

ജർമൻ സ്പോർട്ട്സ് ബ്രാൻഡായ പ‍്യൂമയുടെ 300 കോടി രൂപ മതിക്കുന്ന കരാർ ഇന്ത‍്യൻ ക്രിക്കറ്റ് താരം വിരാട് കോലി അവസാനിപ്പിച്ചു. പ‍്യൂമയുമായി ഉണ്ടായിരുന്ന 8 വർഷത്തെ കരാറാണ് താരം അവസാനിപ്പിച്ചിരിക്കുന്നത്.

എട്ട് വർഷത്തെ കരാർ അവസാനിച്ചതോടെയാണ് അതു പുതുക്കാൻ കോലിക്ക് 300 കോടിയുടെ കരാർ പ‍്യൂമ വാഗ്ദാനം ചെയ്തത്. എന്നാൽ ഈ 300 കോടിയുടെ കരാർ താരം നിരസിക്കുകയായിരുന്നുവെന്നാണ് വിവരം.

കോലിയുടെ സ്വന്തം ലൈഫ്സ്റ്റൈൽ ബ്രാൻഡായ 'വൺ8' ഉയർത്തികൊണ്ടുവരുകയാണ് ല‍ക്ഷ‍്യമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അതേസമയം, ഇന്ത‍്യൻ സ്പോർട്ട്സ് ബ്രാൻഡ് 'അജിലാറ്റിസ്' അധികൃതർ കോലിയുമായി ധാരണയിലായെന്നും റിപ്പോർട്ടുണ്ട്. ഇതു സംബന്ധിച്ച് ഔദ‍്യോഗിക പ്രഖ‍്യാപനം വൈകാതെ പുറത്തു വന്നേക്കും.

2017 മുതലാണ് കോലി പ‍്യൂമയുടെ ബ്രാൻഡ് അംബാസിഡറായത്. നീണ്ട 8 വർഷകാലത്തേക്ക് 110 കോടിയുടെ കരാറിലായിരുന്നു കോലി ഒപ്പുവച്ചത്. കോലി അംബാസിഡറായതോടെ പ‍്യൂമ രാജ‍്യത്തെ വലിയ സ്പോർട്സ് വെയർ ബ്രാൻഡായി ഉയർന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com