'വിരാട് കോലിയെ ഭാരത രത്ന നൽകി ആദരിക്കണം'; മുൻ ഇന്ത‍്യൻ താരം

സിവിലിയൻ ബഹുമതിയായ ഭാരത രത്ന സർക്കാർ കോലിക്ക് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റെയ്ന പറഞ്ഞു
Virat Kohli should be honoured with the Bharat Ratna award says former indian cricketer

സുരേഷ് റെയ്ന, വിരാട് കോലി

Updated on

ന‍്യൂഡൽഹി: അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇന്ത‍്യൻ സൂപ്പർ താരം വിരാട് കോലിയെ ഭാരത രത്ന നൽകി ആദിരക്കണമെന്ന് മുൻ ഇന്ത‍്യൻ താരം സുരേഷ് റെയ്ന. ജിയോ ഹോട്സ്റ്റാറിലെ ഒരു പരിപാടിക്കിടെയായിരുന്നു റെയ്ന ഇക്കാര‍്യം തുറന്നു പറഞ്ഞത്.

''ഇന്ത‍്യൻ ക്രിക്കറ്റിന് വിരാട് കോലി നൽകിയ സംഭാവനകൾ കണക്കിലെടുത്ത് അദ്ദേഹത്തിനെ ഭാരത രത്ന നൽകി ആദരിക്കണം. സിവിലിയൻ ബഹുമതിയായ ഭാരത രത്ന സർക്കാർ അദ്ദേഹത്തിന് നൽകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത്'' റെയ്ന പറഞ്ഞു. ഇക്കഴിഞ്ഞ മേയ് 17ന് ആയിരുന്നു ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും കോലി വിരമിച്ചത്. അർജുന അവാർഡ്, ഖേൽ രത്ന, പദ്മശ്രീ അവാർഡ് എന്നിവ കോലി നേടിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com