രോഹിത് മികച്ച നായകന്‍: കോലി

ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ പ്രവര്‍ത്തനത്തെക്കുറിച്ചും കോലി സംസാരിച്ചു
രോഹിത് മികച്ച നായകന്‍: കോലി
Updated on

മുംബൈ: രോഹിത് ശര്‍മ ഇന്ത്യന്‍ ടീം കണ്ട എക്കാലത്തെയും മികച്ച നായകന്മാരിലൊരാളെന്ന് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി. രോഹിതുമായുള്ള ബന്ധത്തെക്കുറിച്ച് കോലി വാചാലനായി.

ഞങ്ങള്‍ 15-16 വര്‍ഷം ഒരുമിച്ച് കളിച്ചു. ഞങ്ങള്‍ ഒരുമിച്ച് പങ്കിട്ടത് അത്ഭുതകരമായ യാത്രയാ്. 2-3 സീനിയര്‍ താരങ്ങള്‍ ഇപ്പോഴും ടീമില്‍ ബക്കിയാകുമെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ല. ഒരുമിച്ചുള്ള ഒരു മികച്ച യാത്രയായിരുന്നു അത്. ഇത്ര ദൂരം ഞങ്ങള്‍ ഒന്നിച്ച് പിന്നിടുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് വിരാട് കോ്ലി പറഞ്ഞു.

കൂടാതെ, ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ പ്രവര്‍ത്തനത്തെക്കുറിച്ചും കോലി സംസാരിച്ചു. ഒരു കളിക്കാരനെന്ന നിലയില്‍ രോഹിതിന്‍റെ ഉയര്‍ച്ച താന്‍ അദ്ഭുതത്തോടെയാണ് കണ്ടതെന്ന് കോലി പറഞ്ഞു.

2019ലെ ഏകദിന ലോകകപ്പിന് ശേഷം ഇരുതാരങ്ങളും തമ്മിലുള്ള ബന്ധം വഷളായെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.2021ല്‍ വിരാട് കോഹ്ലി ഇന്ത്യന്‍ ടീമിന്‍റെ നായകസ്ഥാനം രാജിവെച്ചു. രോഹിത് ശര്‍മ ഇന്ത്യന്‍ ക്യാപ്റ്റനായി. ഇന്ത്യന്‍ പരിശീലകനായിരുന്ന രവി ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള ചര്‍ച്ചകള്‍ രോഹിത്-കോ്ലി ബന്ധം വീണ്ടും ഊഷ്മളമാക്കിയിരുന്നു.

രോഹിത് ശര്‍മ്മയുടെ വളര്‍ച്ച ഞാന്‍ കണ്ടിരുന്നു. ഒരു താരമായി രോഹിത് കരിയറില്‍ ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കി. ഇപ്പോള്‍ രോഹിത് ഇന്ത്യന്‍ ടീമിന്‍റെ നായകനാണ്. മികച്ച രീതിയില്‍ ആ റോള്‍ രോഹിത് നിര്‍വഹിക്കുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com