ചാംപ‍്യൻസ് ട്രോഫി ഫൈനലിന് മുന്നോടി വിരാട് കോലിക്ക് പരുക്ക്; ടീമിൽ ആശങ്ക!!

വെള്ളിയാഴ്ച പരിശീലനത്തിനിടെ സൂപ്പർ താരം വിരാട് കോലിക്ക് പരുക്കേറ്റെന്നാണ് വിവരം
virat kohli suffers injury during practice ahead of champions trophy report

വിരാട് കോലി

Updated on

ന‍്യൂഡൽഹി: ഞായറാഴ്ച ചാംപ‍്യൻസ് ട്രോഫി ഫൈനൽ മത്സരം അരങ്ങേറാനിരിക്കെ ഇന്ത‍്യക്ക് തിരിച്ചടി. വെള്ളിയാഴ്ച പരിശീലനത്തിനിടെ സൂപ്പർ താരം വിരാട് കോലിക്ക് കാൽമുട്ടിന് പരുക്കേറ്റെന്നാണ് വിവരം. തുടർന്ന് പരിശീലനം നിർത്തിവയ്ക്കേണ്ടി വന്നു.

എന്നാൽ പരുക്ക് ഗുരുതരമല്ലെന്നും വിരാട് കോലി കളിക്കുമെന്നും ടീം മാനേജ്മെന്‍റ് ഉറപ്പുനൽകിയിട്ടുണ്ട്. ഞായറാഴ്ച ദുബായ് അന്താരാഷ്ട സ്റ്റേഡിയത്തിൽ 2:30 നാണ് ഇന്ത‍്യ- ന‍്യൂസിലൻഡ് മത്സരം. ഫൈനൽ‌ മത്സരത്തിൽ ഇന്ത‍്യ നാലു സ്പിന്നർമാരെയും രണ്ട് പേസർമാരെയും പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താനാണ് സാധ‍്യത.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com