
മുഹമ്മദ് സിറാജ്, വീരേന്ദർ സെവാഗ്
ന‍്യൂഡൽഹി: ഐപിഎല്ലിൽ ബുധനാഴ്ച നടന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരു - ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച മുഹമ്മദ് സിറാജിനെ പ്രശംസിച്ച് മുൻ ഇന്ത‍്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്.
ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ‍്യ മൂന്ന് ഓവറുകളിൽ നിന്നായി അദ്ദേഹം 12, 13 റൺസ് മാത്രമാണ് വിട്ടുകൊടുത്തതെന്നും. ന‍്യൂ ബോളിൽ പന്ത് നന്നായി സ്വിങ് ചെയ്യിക്കാൻ സിറാജിനു കഴിഞ്ഞുവെന്നും സെവാഗ് പറഞ്ഞു.
ആ സമയം ഒരു ഓവർ കൂടി നൽകിയിരുന്നുവെങ്കിൽ ഒരു വിക്കറ്റ് കൂടി സിറാജിനു വീഴ്ത്താൻ കഴിയുമായിരുന്നു.
ഇക്കഴിഞ്ഞ ഐസിസി ചാംപ‍്യൻസ് ട്രോഫി ടീമിൽ ഉൾപ്പെടുത്താത്ത് സിറാജിനെ വേദനിപ്പിച്ചിരിക്കാമെന്നും അദ്ദേഹത്തിന്‍റെ മുഖത്ത് ആ തീക്ഷണത പ്രകടമായിരുന്നുവെന്നും ഇന്ത‍്യൻ ടീമിൽ സിറാജ് തിരിച്ചെത്തുമെന്നാണ് തന്‍റെ പ്രതീക്ഷയെന്നും സെവാഗ് കൂട്ടിച്ചേർത്തു.
ആർസിബിക്കെതിരേ നാലു ഓവറിൽ നിന്നും 19 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് സിറാജ് വീഴ്ത്തിയത്.
ആർസിബിയുടെ ഓപ്പണിങ് ബാറ്റർ ഫിൽ സോൾട്ട്, ദേവദത്ത് പടിക്കൽ, ലിയാം ലിവിങ്സ്റ്റൺ എന്നിവരെയായിരുന്നു താരം മടക്കിയത്.