

ഹർമൻ പ്രീത് കൗർ
മുംബൈ: വനിതാ ഏകദിന ലോകകപ്പിൽ ഇന്ത‍്യൻ ടീം കന്നി കിരീടം നേടിയതിനു പിന്നാലെ ഹർമൻപ്രീത് കൗർ ക‍്യാപ്റ്റൻ സ്ഥാനം ഒഴിയണമെന്ന് മുൻ ഇന്ത‍്യൻ ക‍്യാപ്റ്റൻ ശാന്താ രംഗസ്വാമി. ഹർമൻ പ്രീത് ക‍്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് സ്മൃതി മന്ഥാനയെ ക‍്യാപ്റ്റനാക്കണമെന്നാണ് ശാന്താ രംഗസ്വാമിയുടെ ആവശ‍്യം.
ക‍്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞാലും ഹർമന് ബാറ്ററായും ഫീൽഡറായും ടീമിൽ തുടരാമെന്നും ക‍്യാപ്റ്റൻസിയിൽ നിന്നും ഒഴിവാവുന്നതോടെ സ്വതന്ത്രമായി കളിക്കാൻ സാധിക്കുമെന്നും ശാന്താ രംഗസ്വാമി കൂട്ടിച്ചേർത്തു.
വാർത്താ ഏജൻസിയായ പിടിഐയോടാണ് ശാന്താ രംഗസ്വാമി ഇക്കാര‍്യം വ‍്യക്തമാക്കിയത്. ക‍്യാപറ്റൻ സ്ഥാനം ഒഴിയാൻ ഇതുപോലെ മികച്ച സമയം ഇനി ലഭിക്കില്ലെന്നും ഇക്കാര‍്യത്തിൽ പുരുഷ ക്രിക്കറ്റിനെ മാതൃകയാക്കണമെന്നും ശാന്താ രംഗസ്വാമി പറഞ്ഞു. 2029ലാണ് അടുത്ത ലോകകപ്പ് നടക്കുക. അതുവരെ ഹർമൻപ്രീത് ടീമിൽ തുടരുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.