
5 പുതുമുഖങ്ങൾ; നേപ്പാളിനെതിരായ ടി20 പരമ്പരയ്ക്കുള്ള വെസ്റ്റ് ഇൻഡീസ് ടീമായി
കിങ്സ്റ്റൺ: നേപ്പാളിനെതിരായ ടി20 പരമ്പരയ്ക്കുള്ള വെസ്റ്റ് ഇൻഡീസ് ടീമിനെ പ്രഖ‍്യാപിച്ചു. അകീൽ ഹൊസൈൻ നയിക്കുന്ന 15 അംഗ ടീമിനെയാണ് പ്രഖ‍്യാപിച്ചിരിക്കുന്നത്. ഷായ് ഹോപ്പ്, അൽസാരി ജോസഫ്, ജോൺസൺ ചാൾസ് തുടങ്ങിയ താരങ്ങൾക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്.
ഇവർക്ക് പകരക്കാരായി ഫാബിയൻ അലൻ, ജേസൺ ഹോൾഡർ, കൈൽ മേയേഴ്സ് എന്നിവരാവും കളിക്കുക. 5 പുതുമുഖങ്ങളെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ 27, 28, 30 തീയതികളിൽ ഷാർജയിൽ വച്ചാണ് ടി20 മത്സരങ്ങൾ നടക്കുന്നത്.
വെസ്റ്റ് ഇൻഡീസ് ടീം: അകീൽ ഹൊസൈൻ (ക‍്യാപ്റ്റൻ), ഫാബിയൻ അലൻ, ജുവൽ ആൻഡ്ര‍്യൂ, അക്കീം അഗസ്റ്റെ, നവീൻ ബിദൈസ്, ജെഡിയ ബ്ലേഡ്സ്, കീസി കാർട്ടി, അമീർ ജംഗൂ, കൈൽ മേയേഴ്‌സ്, ഒബെദ് മക്കോയ്, സിഷാൻ മൊട്ടാര, റാമോൺ സിമ്മണ്ട്സ്, ഷമാർ സ്പ്രിംഗർ, കരീമ ഗോർ, ജേസൺ ഹോൾഡർ