വെസ്റ്റിൻഡീസിന്‍റെ ടെസ്റ്റ് ടീമിൽ ഏഴ് പുതുമുഖങ്ങൾ

ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിനെ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ് നയിക്കും, അൽസാരി ജോസഫ് വൈസ് ക്യാപ്റ്റൻ.
ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ് ക്യാപ്റ്റനായി തുടരും.
ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ് ക്യാപ്റ്റനായി തുടരും.
Updated on

ആന്‍റിഗ്വ: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു ള്ള വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീമിൽ ഏഴ് പുതുമുഖങ്ങൾ. ഓസ്ട്രേലിയയിൽ രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പര കളിക്കാൻ 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ക്രെയ്ഗ് ബ്രാത് വെയ്റ്റ് നയിക്കുന്ന ടീമില്‍ ഫാസ്റ്റ് ബൗളര്‍ അല്‍സാരി ജോസഫാണ് ഉപനായകന്‍.

ബാറ്റര്‍ സക്കറി മക്കാസ്‌കി, വിക്കറ്റ് കീപ്പര്‍ ടെവിന്‍ ഇംലാച്ച്, ഓള്‍റൗണ്ടര്‍മാരായ ജസ്റ്റിന്‍ ഗ്രീവ്സ്, കാവെം ഹോഡ്ജ്, കെവിന്‍ സിന്‍ക്ലെയര്‍, ഫാസ്റ്റ് ബൗളര്‍മാരായ അക്കീം ജോര്‍ദാന്‍, ഷമര്‍ ജോസഫ് എന്നിവരാണ് പുതുമുഖ താരങ്ങള്‍. തോളിനേറ്റ പരിക്ക് കാരണം യുവ ഫാസ്റ്റ് ബൗളർ ജെയ്ഡന്‍ സീല്‍സിനെ സെലക്ഷനായി പരിഗണിച്ചിരുന്നില്ല. ജനുവരിയില്‍ ട്വന്‍റി 20 ലീഗ് മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനാൽ സീനിയർ താരങ്ങൾ ജേസണ്‍ ഹോള്‍ഡറും കൈല്‍ മേയേഴ്‌സും ടീമില്‍ ഇല്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com