കേരളത്തിലെത്തി 'യൂണിവേഴ്സ് ബോസ്'; ആവേശത്തിൽ‌ ക്രിക്കറ്റ് ആരാധകർ

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ താരത്തിന് വമ്പിച്ച സ്വീകരണമാണ് നൽകിയത്
west indies star chris gayle kerala visit update

ക്രിസ് ഗെയിൽ

Updated on

തിരുവനന്തപുരം: കെസിഎൽ ക്രിക്കറ്റ് ലീഗിന് ആവേശം പകരാൻ യൂണിവേഴ്സ് ബോസ് ക്രിസ് ഗെയിൽ കേരളത്തിലെത്തി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ താരത്തിന് വമ്പിച്ച സ്വീകരണമാണ് നൽകിയത്.

കെസിഎൽ മത്സരങ്ങൾ കാണുന്നതിനു വേണ്ടിയാണ് ലീഗിലെ കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിന്‍റെ സഹ ഉടമ കൂടിയായ താരം കേരളത്തിലെത്തി ചേർന്നിരിക്കുന്നത്. ഗെയിലിന്‍റെ സാന്നിധ‍്യത്തിലൂടെ ലീഗിന് രാജ‍്യാന്തര തലത്തിൽ വലിയ ശ്രദ്ധയും പ്രചാരവും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

കൊച്ചി ബ്ലൂ ടൈഗേഴ്സും തൃശൂർ ടൈറ്റൻസും തമ്മിലുള്ള മത്സരത്തിന് ഗെയിൽ സാക്ഷിയാകും. ശേഷം ഓഗസ്റ്റ് 30ന് പുതുപ്പള്ളിയിലും ഗെയിൽ സന്ദർശനം നടത്തും. 10 മണിയോടെ താരം പുതുപ്പള്ളിയിലെത്തുമെന്നാണ് വിവരം. ശേഷം മുൻ മുഖ‍്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് ജോർജിയൻ പബ്ലിക് സ്കൂൾ ഗ്രൗണ്ടിലെ പൊതുപരിപാടിയിലും പങ്കെടുക്കും.

logo
Metro Vaartha
www.metrovaartha.com