ബംഗ്ലാദേശിനെ സ്പിന്നിൽ കറക്കി വിൻഡീസ്; ഒന്നാം ടെസ്റ്റിൽ ബാറ്റിങ് തകർച്ച

ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ബംഗ്ലാദേശ് 272 റൺസിന് ഓൾഔട്ടായി
west indies vs bangladesh 1st test match updates

മത്സരത്തിൽ നിന്നും

Updated on: 

മിർപുർ: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ബംഗ്ലാദേശ് 272 റൺസിന് ഓൾഔട്ടായി. 234 പന്തിൽ 11 ബൗണ്ടറി അടക്കം 105 റൺസ് അടിച്ച ഷ്ദമാൻ ഇസ്‌ലാമാണ് ടീമിന്‍റെ ടോപ് സ്കോറർ.

ഷദ്മാനു പുറമെ തൗഹിദ് ഹൃദോയ് (42) ലിറ്റൺ ദാസ് (34) എന്നിവർ മാത്രമാണ് തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തത്. ക‍്യാപ്റ്റൻ നജ്മുൾ ഹൊസൈൻ ഷാന്‍റോ (19) അടക്കമുള്ള മറ്റുതാരങ്ങൾ നിരാശപ്പെടുത്തി.

west indies vs bangladesh 1st test match updates

സെഞ്ചുറി നേടിയ ഷദ്മാൻ ഇസ്‌ലാമിന്‍റെ ആഹ്ളാദ പ്രകടനം

വെസ്റ്റ് ഇൻഡീസിനു വേണ്ടി സ്പിന്നർ ജോമൽ വാരിക്കൻ 5 വിക്കറ്റ് വീഴ്ത്തിയപ്പോൾ ഷമാർ ജോസഫ്, ജോഷ്വാ ബിഷപ്പ് എന്നിവർ രണ്ടും ജെയ്ഡൻ സീൽസ് ഒരു വിക്കറ്റും വീഴ്ത്തി. 3 വിക്കറ്റ് നഷ്ടത്തിൽ 213 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശിന് ബാറ്റിങ്ങിൽ വലിയ തിരിച്ചടിയാണ് നേരിട്ടത്.

ഷദ്മാൻ ഇസ്‌ലാം സെഞ്ചുറി നേടി പുറത്തായതിനു പിന്നാലെ മികച്ച പ്രകടനം പുറത്തെടുക്കാൻ മധ‍്യനിര ബാറ്റർമാർക്ക് കഴിഞ്ഞില്ല. രണ്ടാം ദിനം വെറും 59 റൺസ് അടിച്ചെടുക്കുന്നതിനിടെ 7 വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. തന്‍റെ മൂന്നാം സെഞ്ചുറിയായിരുന്നു ഷ്ദമാൻ മിർ‌പുരിലെ ഷേർ ഇ ബംഗ്ലാ സ്റ്റേഡിയത്തിൽ പൂർത്തിയാക്കിയത്. അരങ്ങേറ്റക്കാരൻ ജോഷ്വാ ബിഷപ്പിനാണ് ഷ്ദമാന്‍റെ വിക്കറ്റ് ലഭിച്ചത്. തൗഹിദ് ഹൃദോയ്‌യെയും ജോഷ്വാ പുറത്താക്കിയതോടെ ബംഗ്ലാദേശ് പ്രതിരോധത്തിലായി.

പിന്നാലെ എത്തിയ മഹ്ദി ഹസൻ മിറാസ് (15) അൽപ്പ നേരം പിടിച്ചു നിന്ന് പ്രതിരോധം തീർക്കാൻ ശ്രമം നടത്തിയെങ്കിലും ജോമൽ വാരിക്കൻ എറിഞ്ഞ സ്പിൻ ഡെലിവറിയിൽ ക്ലീൻ ബൗൾഡായി. നയിം ഹസനെയും (5) ഹസൻ മഹ്മൂദിനെയും (6) ഷമാർ ജോസഫ് പുറത്താക്കിയതോടെ ബംഗ്ലാദേശ് തകർച്ചയിലേക്ക് കൂപ്പുകുത്തി. തായ്‌ജുൾ ഇസ്‌ലാമും (1) ഷൊറിഫുൾ ഇസ്‌ലാമും (0) ജോമൽ വാരിക്കന് വിക്കറ്റ് നൽകിയതോടെ കുഞ്ഞൻ സ്കോറിലൊതുങ്ങുകയായിരുന്നു ബംഗ്ലാദേശ്.

logo
Metro Vaartha
www.metrovaartha.com