Sara Ali Khan, Subman Gill, Sara Tendulkar
Sara Ali Khan, Subman Gill, Sara Tendulkar

ഗില്ലിന്‍റെ ഗേൾഫ്രണ്ട് ആര്... സാറാ ടെൻഡുൽക്കറോ, സാറാ അലി ഖാനോ?

മുൻപ് ശുഭ്മാൻ ഗിൽ ഗ്രൗണ്ടിലിറങ്ങുമ്പോഴൊക്കെ കേൾക്കാറുണ്ടായിരുന്നു ''സാറാ... സാറാ...'' വിളികൾ
Published on

ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ താരോദയം ശുഭ്മാൻ ഗിൽ ഗ്രൗണ്ടിലിറങ്ങുമ്പോഴൊക്കെ കേൾക്കാറുണ്ടായിരുന്നു ''സാറാ... സാറാ...'' വിളികൾ. സെഞ്ചുറികളുടെ എണ്ണം കൂടിത്തുടങ്ങിയപ്പോൾ ആ വിളിക്ക് ശബ്ദം കുറഞ്ഞു. അതിനു മുൻപ് ഗില്ലിനെക്കാൾ പ്രശസ്തമായ പേര് സാറയുടേതായിരുന്നു- സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറുടെ മകൾ സാറാ ടെൻഡുൽക്കർ എന്ന സാറാ.

ശുഭ്മൻ ഗിൽ ദേശീയ ടീമിലെത്തും മുൻപുള്ള മേൽവിലാസം അണ്ടർ-19 ലോകകപ്പിലെ ടോപ്പ് സ്കോറർ എന്നതിനൊപ്പം, സാറയുടെ ബോയ് ഫ്രണ്ട് എന്നു കൂടിയായിരുന്നല്ലോ. എന്നാൽ, ഇവരുടെ അടുപ്പത്തെക്കുറിച്ചുള്ള വാർത്തകൾക്കു പിന്നാലെ ഇരുവരും പിരിഞ്ഞെന്ന വാർത്തയും പ്രചരിച്ചു. എല്ലാം അഭ്യൂഹങ്ങൾ മാത്രം. സമൂഹ മാധ്യമങ്ങളിൽ പരസ്പരം ഫോളോ ചെയ്യുന്നതും അൺഫോളോ ചെയ്യുന്നതും കമന്‍റുകൾ ഇടുന്നതുമൊക്കെയാണ് ഇതിനെല്ലാമുള്ള 'ആധികാരിക' തെളിവുകൾ.

സാറാ ടെൻഡുൽക്കറുമായി ബ്രേക്കപ്പായ ശേഷം ഗിൽ മറ്റൊരു സാറയുമായി അടുപ്പത്തിലായെന്നും വാർത്ത വന്നു- ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍റെയും ആദ്യ ഭാര്യ അമൃത സിങ്ങിന്‍റെയും മകൾ സാറാ അലി ഖാൻ. ഇരുവരും ഡൽഹിയിൽ കണ്ടുമുട്ടിയതിന്‍റെ ചില ചിത്രങ്ങളും ഇടക്കാലത്ത് പുറത്തുവന്നിരുന്നു. ഡേറ്റിങ്ങിലാണോ എന്ന് ഒരു അഭിമുഖത്തിൽ ചോദിച്ചപ്പോൾ, ''ആകാം... ആകാതിരിക്കാം...'' എന്നായിരുന്നു ഗില്ലിന്‍റെ മറുപടി. ഇതോടെ ആ അഭ്യൂഹം ശക്തിപ്പെടുകയും ചെയ്തു. എന്നാൽ, പുഷ്പ സിനിമയിലൂടെ പ്രശസ്തയായ രശ്മിക മന്ദാനയുമായി ബന്ധമൊന്നുമില്ലെന്ന് തെളിച്ചു പറയുകയും ചെയ്തിരുന്നു.

എന്നാൽ, ഏറ്റവും പുതിയ സൂചനകൾ പ്രകാരം ഗില്ലും സാറാ ടെൻഡുൽക്കറും ബ്രേക്കപ്പ് വേണ്ടെന്നു വച്ച് വീണ്ടും അടുപ്പത്തിലായിരിക്കുന്നു. ഗില്ലിന്‍റെ സഹോദരി ഷഹ്നീൽ ഗില്ലിനെ സാറാ ടെൻഡുൽക്കർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്തു തുടങ്ങിയതാണ് പുതിയ വാർത്തയ്ക്കു പിന്നിൽ.

logo
Metro Vaartha
www.metrovaartha.com