പ്ലേ ഓഫിലേക്ക് ഇനിയാര്?

മുംബൈ സിറ്റി എഫ്സി, ഒഡീഷ എഫ്സി, മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ്, എഫ്സി ഗോവ, കേരള ബ്ലാസ്റ്റേഴ്സ് ടീമുകൾ യോഗ്യത നേടി
പ്ലേ ഓഫിലേക്ക് ഇനിയാര്?

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ ഈ സീസണില്‍ പ്ലേ ഓഫ് യോഗ്യത നേടിയ ടീമുകളുടെ എണ്ണം അഞ്ച്. ഇനി ഒരു ടീമിനു കൂടി യോഗ്യത സ്വന്തമാക്കാം. ഇതാരാകും ഇന്നതിനുത്തരം ലഭിക്കണമെങ്കില്‍ ഈ ഒരാള്ച കൂടി കാത്തിരിക്കേണ്ടിവരും. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മാച്ച് വീക്ക് 20ല്‍ കഴിഞ്ഞ ദിവസം രാത്രിതി കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാള്‍ എഫ്സിയോട് 4-2 ന്‍റെ കനത്ത തോല്‍വി ഏറ്റുവാങ്ങിയതോടെ ഈസ്റ്റ് ബംഗാള്‍ ആറാം സ്ഥാനത്തെത്താനുള്ള സാധ്യത തെളിഞ്ഞു. ബ്ലാസ്‌റ്റേഴ്‌സ് നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചു.

അഞ്ചാം സ്ഥാനക്കാരായാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ പ്ലേ ഓഫ് നേട്ടം. പഞ്ചാബ് എഫ്സിക്കെതിരെ 3-1ന് ജയിച്ച് ഒഡീഷ എഫ്സി ലീഗ് ഷീല്‍ഡ് കിരീടത്തിനുള്ള സാധ്യത നിലനിര്‍ത്തി. ചെന്നൈയിന്‍ എഫ്സിയോട് 3-2ന് തോറ്റ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ്, ഹൈദരാബാദ് എഫ്സിക്കെതിരെ 3-0ന് ജയിച്ച മുംബൈ സിറ്റി എഫ്സി എന്നിവരുടെ വിജയങ്ങള്‍ ആധികാരികമായതോടെ ആരായിരിക്കും ലീഗ് ഷീല്‍ഡ് സ്വന്തമാക്കുക എന്നതു സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. നിലവില്‍ ആറാം പ്ലേ ഓഫ് സ്ഥാനത്തിനായി മത്സരിക്കുന്നത് അഞ്ച് ടീമുകളാണ്. ചെന്നൈയിന്‍ എഫ്സി, ഈസ്റ്റ് ബംഗാള്‍ എഫ്സി, ബെംഗളൂരു എഫ്സി, ജംഷഡ്പൂര്‍ എഫ്സി, പഞ്ചാബ് എഫ്സി എന്നിവര്‍. മുംബൈ സിറ്റി എഫ്സി (44 പോയിന്‍റ്), ഒഡീഷ എഫ്സി (39), മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് (39), എഫ്സി ഗോവ (36) എന്നീ നാല് ടീമുകളാണ് ഒന്നാം സ്ഥാനത്തിനായി മാറ്റുരയ്ക്കുന്നത്.

അതതുകൊണ്ടുതന്നെ അത്യന്തം വാശിയേറിയ പോരാട്ടങ്ങളാവും ഇനി നടക്കുക. ഏപ്രില്‍ 8-ന് മുംബൈ സിറ്റി എഫ്സിയും ഒഡീഷ എഫ്സിയും തമ്മിലുള്ള മത്സരത്തിന്‍റെ ഫലം വളരെ നിര്‍ണായകമാകും. ഇതിനെ ആശ്രയിച്ചിരിക്കും മുംബൈ സിറ്റിയുടടെ ഷീല്‍ഡ് കിരീടത്തിന്‍റെ സാധ്യതകള്‍. നിലവില്‍ ഇരുടീമും തമ്മില്‍ അഞ്ച് പോയിന്‍റിന്‍റെ വ്യത്യാസമുണ്ട്.

കരുത്തരായ ടീമുകള്‍ക്കെതിരേയാണ് പീറ്റര്‍ ക്രാറ്റ്കി പരിശീലിപ്പിക്കുന്ന മുംബൈ ടീം അവരുടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ കളിക്കുക. ഒഡീഷ എഫ്സിയെയും തുടര്‍ന്ന് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റിനെയും അവര്‍ നേരിടും. ഈസ്റ്റ് ബംഗാള്‍ എഫ്സി, ചെന്നൈയിന്‍ എഫ്സി എന്നിവയ്ക്കൊപ്പം ഈ സീസണിലെ പ്ലേഓഫ് യോഗ്യതാ സാധ്യതയുമായി മറ്റ് മൂന്ന് ടീമുകള്‍ കൂടിയുണ്ട്. ഈസ്റ്റ് ബംഗാള്‍ എഫ്സി ഏപ്രില്‍ 7-ന് ബെംഗളൂരു എഫ്സിക്ക് ആതിഥേയത്വം വഹിക്കുന്നു, 2023-24 ഐഎസ്എല്‍ ലെ ഏറ്റവും മോശം എവേ റെക്കോര്‍ഡാണ് ബ്ലൂസിനുള്ളത്.

അവരുടെ 10 എവേ ഗെയിമുകളില്‍ ഒരു തവണ പോലും വിജയിക്കാനായില്ല. അതേസമയം, ഈസ്റ്റ് ബംഗാള്‍ എഫ്സി അവരുടെ ഹോം ഗ്രൗണ്ടില്‍ മികചച്ചുനിന്നു. അവര്‍ ആതിഥേയത്വം വഹിച്ച 10 മത്സരങ്ങളില്‍ നാലില്‍ മാത്രമാണ് പരാജയപ്പെട്ടത്. എങ്കിലും ബംഗളൂരുവിനെ എഴുതിത്തള്ളാനാവില്ല. കേവലം രണ്ട് പോയിന്‍റിന്‍റെ വ്യത്യാസമാണ് ഇരുടീമിനുമിടയിലുള്ളത്. ചെന്നൈയിന്‍ എഫ്സി 19 കളികളില്‍ നിന്ന് 21 പോയിന്‍റുമായി പത്താം സ്ഥാനത്താണ്, എന്നാല്‍ മാച്ച് വീക്ക് 21 ല്‍ ജംഷഡ്പൂര്‍ എഫ്സിക്കും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്കുമെതിരായ മത്സരങ്ങളോടെ പ്ലേ ഓഫിലെത്തുന്ന ആറാമത്തെ ടീമായി മാറാനുള്ള കൃത്യമായ അവസരം അവര്‍ക്കുമുണ്ട്.

അതതുകൊണ്ടുതന്നെ അത്യന്തം വാശിയേറിയ പോരാട്ടങ്ങളാവും ഇനി നടക്കുക. ഏപ്രില്‍ 8-ന് മുംബൈ സിറ്റി എഫ്സിയും ഒഡീഷ എഫ്സിയും തമ്മിലുള്ള മത്സരത്തിന്‍റെ ഫലം വളരെ നിര്‍ണായകമാകും. ഇതിനെ ആശ്രയിച്ചിരിക്കും മുംബൈ സിറ്റിയുടടെ ഷീല്‍ഡ് കിരീടത്തിന്‍റെ സാധ്യതകള്‍. നിലവില്‍ ഇരുടീമും തമ്മില്‍ അഞ്ച് പോയിന്‍റിന്‍റെ വ്യത്യാസമുണ്ട്.

കരുത്തരായ ടീമുകള്‍ക്കെതിരേയാണ് പീറ്റര്‍ ക്രാറ്റ്കി പരിശീലിപ്പിക്കുന്ന മുംബൈ ടീം അവരുടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ കളിക്കുക. ഒഡീഷ എഫ്സിയെയും തുടര്‍ന്ന് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റിനെയും അവര്‍ നേരിടും. ഈസ്റ്റ് ബംഗാള്‍ എഫ്സി, ചെന്നൈയിന്‍ എഫ്സി എന്നിവയ്ക്കൊപ്പം ഈ സീസണിലെ പ്ലേഓഫ് യോഗ്യതാ സാധ്യതയുമായി മറ്റ് മൂന്ന് ടീമുകള്‍ കൂടിയുണ്ട്. ഈസ്റ്റ് ബംഗാള്‍ എഫ്സി ഏപ്രില്‍ 7-ന് ബെംഗളൂരു എഫ്സിക്ക് ആതിഥേയത്വം വഹിക്കുന്നു, 2023-24 ഐഎസ്എല്‍ ലെ ഏറ്റവും മോശം എവേ റെക്കോര്‍ഡാണ് ബ്ലൂസിനുള്ളത്.

അവരുടെ 10 എവേ ഗെയിമുകളില്‍ ഒരു തവണ പോലും വിജയിക്കാനായില്ല. അതേസമയം, ഈസ്റ്റ് ബംഗാള്‍ എഫ്സി അവരുടെ ഹോം ഗ്രൗണ്ടില്‍ മികചച്ചുനിന്നു. അവര്‍ ആതിഥേയത്വം വഹിച്ച 10 മത്സരങ്ങളില്‍ നാലില്‍ മാത്രമാണ് പരാജയപ്പെട്ടത്. എങ്കിലും ബംഗളൂരുവിനെ എഴുതിത്തള്ളാനാവില്ല. കേവലം രണ്ട് പോയിന്‍റിന്‍റെ വ്യത്യാസമാണ് ഇരുടീമിനുമിടയിലുള്ളത്. ചെന്നൈയിന്‍ എഫ്സി 19 കളികളില്‍ നിന്ന് 21 പോയിന്‍റുമായി പത്താം സ്ഥാനത്താണ്, എന്നാല്‍ മാച്ച് വീക്ക് 21 ല്‍ ജംഷഡ്പൂര്‍ എഫ്സിക്കും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്കുമെതിരായ മത്സരങ്ങളോടെ പ്ലേ ഓഫിലെത്തുന്ന ആറാമത്തെ ടീമായി മാറാനുള്ള കൃത്യമായ അവസരം അവര്‍ക്കുമുണ്ട്.-

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com