ആ​രാ​കും പ്ലെ​യ​ര്‍ ഓ​ഫ് ദ ​ലോ​ക​ക​പ്പ് ?

പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ ശ​ക്ത​രാ​യ ഇ​ന്ത്യ​യു​ടെ​യും ഓ​സീ​സി​ന്‍റെ​യും താ​ര​ങ്ങ​ളു​ടെ ആ​ധി​പ​ത്യ​മാ​ണ് ഷോ​ട്ട്ലി​സ്റ്റി​ല്‍
player of the tournament list
player of the tournament list

അ​ണ്ട​ര്‍ 19 ലോ​ക​ക​പ്പ് 2024 പ്ലെ​യ​ര്‍ ഓ​ഫ് ദ ​ടൂ​ര്‍ണ​മെ​ന്‍റ് അ​വാ​ര്‍ഡി​നു​ള്ള ഷോ​ര്‍ട്ട്ലി​സ്റ്റ് ഐ​സി​സി പു​റ​ത്തി​റ​ക്കി. പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ ശ​ക്ത​രാ​യ ഇ​ന്ത്യ​യു​ടെ​യും ഓ​സീ​സി​ന്‍റെ​യും താ​ര​ങ്ങ​ളു​ടെ ആ​ധി​പ​ത്യ​മാ​ണ് ഷോ​ട്ട്ലി​സ്റ്റി​ല്‍. എ​ട്ട് ക​ളി​ക്കാ​രു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ല്‍ മൂ​ന്ന് ഇ​ന്ത്യ​ക്കാ​രു​ണ്ട്. ഉ​ദ​യ് സ​ഹാ​റ​ന്‍, മു​ഷീ​ര്‍ ഖാ​ന്‍, സൗ​മി പാ​ണ്ഡെ എ​ന്നി​വ​രാ​ണ​വ​ര്‍.

ഓ​സ്ട്രേ​ലി​യ​ന്‍ ക്യാ​പ്റ്റ​ന്‍ ഹ്യൂ ​വെ​യ്ബ്ജെ​ന്‍, പാ​ക്കി​സ്ഥാ​ന്‍റെ വ​ള​ര്‍ന്നു​വ​രു​ന്ന അ​ത്ഭു​ത താ​രം ഉ​ബൈ​ദ് ഷാ, ​വെ​സ്റ്റ് ഇ​ന്‍ഡീ​സ് ബാ​റ്റ്സ്മാ​ന്‍ ജു​വ​ല്‍ ആ​ന്‍ഡ്രൂ, ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ യു​വ​താ​ര​ങ്ങ​ളാ​യ ക്വേ​ന മ​ഫ​ക്ക, സ്റ്റീ​വ് സ്റ്റോ​ക്ക് എ​ന്നി​വ​രും ചു​രു​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടി.ഫൈ​ന​ലി​ല്‍ ക​ട​ക്കാ​നാ​യി​ല്ലെ​ങ്കി​ലും ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ മ​ഫാ​ക്ക ഈ ​ടൂ​ര്‍ണ​മെ​ന്‍റി​ല്‍ വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തി. മൂ​ന്ന് അ​ഞ്ച് വി​ക്ക​റ്റ് നേ​ട്ട​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ വെ​റും 6 ഇ​ന്നിം​ഗ്സു​ക​ളി​ല്‍ നി​ന്ന് 21 വി​ക്ക​റ്റു​ക​ള്‍ എ​ന്ന റെ​ക്കോ​ര്‍ഡ് നേ​ട്ടം അ​ദ്ദേ​ഹം സ്വ​ന്ത​മാ​ക്കി.

ടൂ​ര്‍ണ​മെ​ന്‍റി​ലു​ട​നീ​ളം 3.81 ഇ​ക്കോ​ണ​മി നി​ര​ക്ക് നി​ല​നി​ര്‍ത്തി. സെ​മി​ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​യ്ക്കെ​തി​രെ മ​ഫ​ക്ക മൂ​ന്ന് വി​ക്ക​റ്റും വീ​ഴ്ത്തി.മ​ഫാ​ക്ക​യെ കൂ​ടാ​തെ ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ ഉ​ദ​യ് സ​ഹാ​റ​നും ഇ​ന്‍-​ഫോ​മി​ലു​ള്ള ഓ​ള്‍റൗ​ണ്ട​ര്‍ മു​ഷീ​ര്‍ ഖാ​നും പ്ലെ​യ​ര്‍ ഓ​ഫ് ദ ​ടൂ​ര്‍ണ​മെ​ന്‍റ് അ​വാ​ര്‍ഡ് നേ​ടാ​നു​ള്ള​വ​രി​ല്‍ മു​ന്‍പ​ന്തി​യി​ലു​ണ്ട്. നേ​പ്പാ​ളി​നെ​തി​രാ​യ സെ​ഞ്ചു​റി​ക്ക് ശേ​ഷം ന​ട​ന്ന സെ​മി​ഫൈ​ന​ലി​ല്‍ 81 റ​ണ്‍സ് നേ​ടി മാ​ച്ച് വി​ന്നിം​ഗ് ഇ​ന്നി​ങ്സി​നു പു​റ​മേ സ​ഹ​റാ​ന്‍ പ്ലെ​യ​ര്‍ ഓ​ഫ് ദി ​മാ​ച്ച് അ​വാ​ര്‍ഡും സ്വ​ന്ത​മാ​ക്കി. ആ​റ് ഇ​ന്നിം​ഗ്സു​ക​ളി​ല്‍ നി​ന്ന് 64.83 ശ​രാ​ശ​രി​യി​ല്‍ ഒ​രു സെ​ഞ്ചു​റി​യും മൂ​ന്ന് അ​ര്‍ധ​സെ​ഞ്ചു​റി​ക​ളും സ​ഹി​തം 389 റ​ണ്‍സു​മാ​യി ടൂ​ര്‍ണ​മെ​ന്‍റി​ലെ സ്കോ​റിം​ഗ് ചാ​ര്‍ട്ടി​ല്‍ മു​ന്നി​ലാ​ണ് സ​ഹ​റാ​ന്‍.

മ​റ്റൊ​രു താ​രം മു​ഷീ​ര്‍ ഖാ​നാ​ണ്. ഈ ​ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഇ​തു​വ​രെ ര​ണ്ട് സെ​ഞ്ചു​റി​ക​ള്‍ നേ​ടി​യ ഏ​ക ബാ​റ്റ്സ്മാ​നാ​ണ് മു​ഷീ​ര്‍്. അ​യ​ര്‍ല​ന്‍ഡി​നും ന്യൂ​സി​ല​ന്‍ഡി​നു​മെ​തി​രെ സെ​ഞ്ചു​റി​ക​ള്‍ നേ​ടി​യ മു​ഷീ​ര്‍, സ​ഹാ​റ​നൊ​പ്പം പ്ര​ധാ​ന റ​ണ്‍ വേ​ട്ട​ക്കാ​ര​നാ​യി മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. ത​ന്‍റെ ഓ​ള്‍റൗ​ണ്ട് ക​ഴി​വു​ക​ളാ​ണ് മു​ഷീ​റി​നെ പ്രി​യ​പ്പെ​ട്ട​വ​നാ​ക്കു​ന്ന​ത്. മു​ഷീ​ര്‍ അ​ഞ്ച് ഇ​ന്നിം​ഗ്സു​ക​ളി​ല്‍ നി​ന്ന് 3.32 എ​ന്ന ശ്ര​ദ്ധേ​യ​മാ​യ ഇ​ക്കോ​ണ​മി റേ​റ്റി​ല്‍ ആ​റ് വി​ക്ക​റ്റു​ക​ളും നേ​ടി​യി​ട്ടു​ണ്ട്.

പ്ല​യ​ര്‍ ഓ​ഫ് ദ ​ടൂ​ര്‍ണ​മെ​ന്‍റ് സാ​ധ്യ​താ പ​ട്ടി​ക

  • ക്വേ​ന മ​ഫാ​ക (ദ​ക്ഷി​ണാ​ഫ്രി​ക്ക) - 6 ഇ​ന്നിം​ഗ്സു​ക​ളി​ല്‍ നി​ന്ന് 21 വി​ക്ക​റ്റ്

  • ഉ​ബൈ​ദ് ഷാ (​പാ​ക്കി​സ്ഥാ​ന്‍) - 6 ഇ​ന്നിം​ഗ്സു​ക​ളി​ല്‍ നി​ന്ന് 18 വി​ക്ക​റ്റ്

  • സൗ​മി പാ​ണ്ഡെ (ഇ​ന്ത്യ) - 6 ഇ​ന്നിം​ഗ്സു​ക​ളി​ല്‍ നി​ന്ന് 17 വി​ക്ക​റ്റ്

  • മു​ഷീ​ര്‍ ഖാ​ന്‍ (ഇ​ന്ത്യ) - 338 റ​ണ്‍സും 6 വി​ക്ക​റ്റും

  • ജു​വ​ല്‍ ആ​ന്‍ഡ്രൂ (വെ​സ്റ്റ് ഇ​ന്‍ഡീ​സ്) - 4 ഇ​ന്നിം​ഗ്സു​ക​ളി​ല്‍ നി​ന്ന് 207 റ​ണ്‍സ്

  • ഹ്യൂ ​വെ​യ്ബ്ജെ​ന്‍ (ഓ​സ്ട്രേ​ലി​യ) - 6 ഇ​ന്നിം​ഗ്സു​ക​ളി​ല്‍ നി​ന്ന് 256 റ​ണ്‍സ്

  • ഉ​ദ​യ് സ​ഹ​റാ​ന്‍ (ഇ​ന്ത്യ)- ആ​റ് ഇ​ന്നി​ങ്സു​ക​ളി​ല്‍നി​ന്ന് 389 റ​ണ്‍സ് ഒ​രു വി​ക്ക​റ്റ്-

Trending

No stories found.

Latest News

No stories found.