ബംഗ്ലാദേശിനെതിരേ എന്തുകൊണ്ട് അർഷ്ദീപിനെ കളിപ്പിക്കണം?

ഒമാനെതിരായ മത്സരത്തിൽ ഒരു വിക്കറ്റ് നേടിയതോടെ 100 വിക്കറ്റ് നേട്ടത്തിലെത്തിയിരിക്കുകയാണ് അർഷ്ദീപ്
why india should include arshdeep singh in team against bangladesh asia cup

അർഷ്ദീപ് സിങ്

Updated on

പാക്കിസ്ഥാനെ ആറ് വിക്കറ്റിനു പരാജയപ്പെടുത്തിയ ശേഷം ബംഗ്ലാദേശിനെതിരേ സൂപ്പർ ഫോർ മത്സരത്തിനു തയാറെടുക്കുകയാണ് സൂര‍്യകുമാർ യാദവിന്‍റെ നേതൃത്വത്തിലുള്ള ഇന്ത‍്യൻ പട. ബുധനാഴ്ച 8 മണിക്ക് ദുബായിൽ നടക്കുന്ന മത്സരത്തിലെ വിജയികളായിരിക്കും ഫൈനലിലെ പാക്കിസ്ഥാന്‍റെ എതിരാളികൾ. പാക്കിസ്ഥാനെതിരേ ഇന്ത‍്യൻ ടീം ആധികാരിക വിജയം സ്വന്തമാക്കിയെങ്കിലും ടീമിലെ ചില മേഖലകളിൽ പ്രകടനം മെച്ചപ്പെടുത്തേണ്ടതുണ്ട്.

കഴിഞ്ഞ മത്സരത്തിൽ ഇന്ത‍്യൻ ടീമിന്‍റെ ഫീൽഡിങ് പ്രകടനവും ബൗളിങ്ങും അത്ര മികച്ചതായിരുന്നില്ല. സ്പെഷ‍്യലിസ്റ്റ് പേസർ ജസ്പ്രീത് ബുറയുണ്ടായിരുന്നിട്ടും പാക്കിസ്ഥാനെതിരായ മത്സരത്തിൽ കാര‍്യമായ ഇംപാക്റ്റ് ഉണ്ടാക്കാൻ താരത്തിന് സാധിച്ചിരുന്നില്ല. നാലോവറിൽ നിന്നും 45 റൺസാണ് ബുംറ വിട്ടുകൊടുത്തത്. വിക്കറ്റ് വീഴ്ത്താനും ബുംറയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇവിടെയാണ് അർഷ്ദീപ് സിങ് എന്ന ഇടംകൈയന് സാധ‍്യത ഏറുന്നത്.

ഒമാനെതിരായ മത്സരത്തിൽ ഒരു വിക്കറ്റ് നേടിയതോടെ 100 വിക്കറ്റ് നേട്ടത്തിലെത്തിയിരിക്കുകയാണ് അർഷ്ദീപ്. ബംഗ്ലാദേശിനെതിരേ 5 ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 9 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 13.11 ബൗളിങ് ശരാശരിയും 6.61 ഇക്കോണമി റേറ്റും അർഷ്ദീപ് സിങ് എന്ന താരത്തിന് ബംഗ്ലാദേശിനെതിരേയുള്ള ആധിപത‍്യത്തെ അടയാളപ്പെടുത്തുന്നു. തന്‍റെ 100 വിക്കറ്റ് നേട്ടത്തിൽ 39 വിക്കറ്റുകൾ ഇടങ്കയ്യൻ ബാറ്റർമാർക്കെതിരേയും മറ്റു വിക്കറ്റുകൾ വലങ്കയ്യൻ ബാറ്റർമാർക്കെതിരേയുമാണ് അർഷ്ദീപ് നേടിയിട്ടുള്ളത്.

അതിനാൽ തൻസിദ് ഹസൻ, ഷമീം ഹുസൈൻ, നസും അഹമ്മദ് എന്നിവരടങ്ങുന്ന ഇടം കൈയ്യൻ ബാറ്റർമാർക്കെതിരേ അർഷ്ദീപിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചേക്കുമെന്നാണ് അദ്ദേഹത്തിന്‍റെ സ്റ്റാറ്റ്സ് നോക്കുമ്പോൾ മനസിലാവുന്നത്. ഡെത്ത് ഓവറുകളിൽ കൂടുതൽ ഡോട്ട് ബോളുകളും പവർപ്ലേയിൽ വിക്കറ്റ് വീഴ്ത്താനുള്ള അർഷ്ദീപിന്‍റെ കഴിവും ടീമിന് ഗുണകരമാകും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com