
വിരാട് കോലി, അനുഷ്ക ശർമ
പെർത്ത്: ലണ്ടനിലേക്ക് താമസം മാറിയതിന്‍റെ കാരണം വ‍്യക്തമാക്കി ഇന്ത‍്യൻ സൂപ്പർ താരം വിരാട് കോലി. ഇന്ത‍്യ-ഓസ്ട്രേലിയ ആദ‍്യ ഏകദിന മത്സരത്തിനു മുന്നോടിയായി കമന്‍റേറ്റർമാരായ മുൻ ഓസ്ട്രേലിയൻ താരം ആദം ഗിൽക്രിസ്റ്റ് മുൻ ഇന്ത‍്യൻ താരം രവി ശാസ്ത്രി എന്നിവരുമായി നടത്തിയ ടോക്ക് ഷോക്കിടെയാണ് കോലി വിശദീകരണം നൽകിയത്.
നിലവിൽ ടെസ്റ്റും ടി20യും മതിയാക്കിയ തനിക്ക് ഇനി ക്രിക്കറ്റിൽ കാര‍്യമായൊന്നും ചെയ്യാനില്ലെന്നും കുടുംബത്തിനൊപ്പമുള്ള നിമിഷങ്ങൾ ആസ്വദിക്കുകയാണെന്നും സ്വതന്ത്രമായി ജീവിക്കാനാണ് ഇഷ്ടപെടുന്നതെന്നും അതിന് ഇന്ത‍്യയിൽ പരിമിതികൾ ഉള്ളതിനാലാണ് ലണ്ടൻ തെരഞ്ഞെടുത്തതെന്നും കോലി കൂട്ടിച്ചേർത്തു.
നീണ്ട 17 വർഷത്തെ കാത്തിരിപ്പിനു ശേഷം ഐപിഎല്ലിൽ കന്നി കിരീടം റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ആർസിബി) സ്വന്തമാക്കിയതിനു പിന്നാലെയായിരുന്നു കോലിയും അനുഷ്കയും ലണ്ടനിലേക്ക് താമസം മാറിയത്. കോലിയും അനുഷ്കയും ലണ്ടനിൽ സ്ഥിര താമസമാക്കുമെന്ന് നേരത്തെയും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇരുവർക്കും ലണ്ടനിൽ അനവധി ആസ്തിയുള്ളതായും അഭ‍്യൂഹങ്ങൾ പ്രചരിച്ചിരുന്നു.