വിരാട് കോലിക്ക് പോലും സാധിക്കാത്ത റെക്കോഡുമായി ഇംഗ്ലണ്ട് താരം വിൽ ജാക്സ്

ഒരു ടൂർണമെന്‍റിൽ ഏറ്റവും കൂടുതൽ പ്ലെയർ ഓഫ് ദി മാച്ച് അവാർഡിന് അർഹനായ താരമെന്ന നേട്ടമാണ് വിൽ ജാക്സിനെ തേടിയെത്തിയിരിക്കുന്നത്
will jacks new record in t20

വിരാട് കോലി, വിൽ ജാക്സ്

Updated on

കൊളംബോ: ടി20 ലോകകപ്പിൽ ന‍്യൂസിലൻഡിനെതിരായ സൂപ്പർ 8 മത്സരത്തിൽ മിന്നും പ്രകടനം പുറത്തെടുത്തതോടെ റെക്കോഡിട്ട് ഇംഗ്ലണ്ട് താരം വിൽ ജാക്സ്. ഒരു ടൂർണമെന്‍റിൽ ഏറ്റവും കൂടുതൽ പ്ലെയർ ഓഫ് ദി മാച്ച് അവാർഡിന് അർഹനായ താരമെന്ന നേട്ടമാണ് വിൽ ജാക്സിനെ തേടിയെത്തിയിരിക്കുന്നത്.

നാലാം തവണ‍യാണ് ഈ ലോകകപ്പിൽ വിൽ ജാക്സ് പ്ലെയർ ഓഫ് ദി മാച്ച് ആയത്. 2012ൽ ഓസ്ട്രേലിയൻ താരം ഷെയ്‌ൻ വാട്സണും (4 തവണ) 2022ൽ സിംബാബ്‌വെൻ താരം സിക്കന്ദർ റാസയും (3 തവണ) ഇതേ നേട്ടം കൈവരിച്ചിട്ടുണ്ട്.

ഇന്ത‍്യൻ സൂപ്പർ താരം വിരാട് കോലിക്കു പോലും സ്വന്തമാക്കാനാവാത്തതാണ് വിൽ ജാക്സ് നേടിയിരിക്കുന്നത്. ഇനി നടക്കാനിരിക്കുന്ന സെമി ഫൈനൽ മത്സരത്തിൽ കൂടി വിൽ ജാക്സ് തിളങ്ങിയാൽ വീണ്ടും പ്ലെയർ ഓഫ് ദി മാച്ച് ആകും. അങ്ങനെയെങ്കിൽ ഈ പട്ടികയിൽ ഏറ്റവും കൂടുതൽ പ്ലെയർ ഓഫ് ദി മാച്ച് അവാർഡുകൾ നേടുന്ന താരമെന്ന അപൂർവ നേട്ടം വിൽ ജാക്സിനെ തേടിയെത്തും.

logo
Metro Vaartha
www.metrovaartha.com