ഐപിഎൽ മതിയാക്കിയതിനു പിന്നാലെ അശ്വിൻ ബിഗ് ബാഷിൽ‍?

ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ ടോഡ് ഗ്രീൻബർഗുമായി അശ്വിൻ നിലവിൽ ചർച്ച നടത്തിവരുകയാണ്
will r. ashwin feature in big bash league?

ആർ. അശ്വിൻ

Updated on

ന‍്യൂഡൽഹി: ഇന്ത‍്യൻ ക്രിക്കറ്റ് താരം ആർ. അശ്വിൻ ബിഗ് ബാഷ് ലീഗിൽ കളിച്ചേക്കുമെന്ന് റിപ്പോർട്ട്. ടീമുകളുമായി നിലവിൽ അശ്വിൻ ചർച്ചകളൊന്നും നടത്തിയിട്ടില്ലെങ്കിലും മെൽബൺ സ്റ്റാർസ്, മെൽബൺ റെനെഗാഡ്സ് എന്നീ ടീമുകളുമായി അശ്വിൻ കരാർ ഒപ്പു വയ്ച്ചേക്കുമെന്നാണ് റിപ്പോർട്ട്.

ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ ടോഡ് ഗ്രീൻബർഗുമായി അശ്വിൻ നിലവിൽ ചർച്ച നടത്തിവരുകയാണ്. അശ്വിനെ പോലെയുള്ള മികച്ച താരങ്ങൾ‌ ബിബിഎല്ലിൽ കളിക്കാനെത്തുന്നത് വലിയ നേട്ടമാണെന്ന് ടോഡ് ട്രീൻബർഗ് പറഞ്ഞു.

അടുത്തിടെയായിരുന്നു അശ്വിൻ ഐപിഎല്ലിൽ നിന്നും വിരമിക്കൽ പ്രഖ‍്യാപിച്ചത്. വിരമിക്കൽ പ്രഖ‍്യാപനത്തിനു പിന്നാലെ വിദേശ ലീഗുകളിൽ കളിക്കാൻ താത്പര‍്യമുള്ളതായി അശ്വിൻ പറഞ്ഞിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com