വ​നി​താ പ്രി​മീ​യ​ർ ലീ​‌ഗ് ഫെ​ബ്രു​വ​രി 23 ന്: തയാറെടുത്ത് അഞ്ച് ടീമുകൾ, മ​ത്സ​രക്ര​മം അറിയാം

ഫൈ​ന​ല്‍ മാ​ര്‍ച്ച് 17നു ​ഡ​ല്‍ഹി അ​രു​ണ്‍ ജെ​യ്റ്റ്ലി സ്റ്റേ​ഡി​യ​ത്തി​ലാ​ണ്
വ​നി​താ പ്രി​മീ​യ​ർ ലീ​‌ഗ് ഫെ​ബ്രു​വ​രി 23 ന്: തയാറെടുത്ത് അഞ്ച് ടീമുകൾ, മ​ത്സ​രക്ര​മം അറിയാം

മും​ബൈ: വ​നി​താ പ്ര​മീ​യ​ര്‍ ലീ​ഗി​ന്‍റെ (ഡ​ബ്ല്യു​പി​എ​ല്‍) ര​ണ്ടാം പ​തി​പ്പ് ഫെ​ബ്രു​വ​രി 23 മു​ത​ല്‍ മാ​ര്‍ച്ച് 17 വ​രെ ന​ട​ക്കും. മും​ബൈ ഇ​ന്ത്യ​ന്‍സ്, ഡ​ല്‍ഹി ക്യാ​പി​റ്റ​ല്‍സ്, റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ര്‍, യു​പി വാ​രി​യേ​ഴ്സ്, ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സ് ടീ​മു​ക​ളാ​ണ് നേ​ർ​ക്കു​നേ​ർ എ​ത്തു​ന്ന​ത്. മും​ബൈ ഇ​ന്ത്യ​ന്‍സാ​ണ് നി​ല​വി​ലെ ചാം​പ്യ​ന്മാ​ർ.

ഫെ​ബ്രു​വ​രി 23നു ​ബം​ഗ​ളൂ​രു ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഉ​ദ്ഘാ​ട​ന പോ​രാ​ട്ടം. മും​ബൈ ഇ​ന്ത്യ​ന്‍സ് ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ റ​ണ്ണേ​ഴ്സ് അ​പ്പാ​യ ഡ​ല്‍ഹി ക്യാ​പി​റ്റ​ൽ​സി​നെ നേ​രി​ടും. ഫൈ​ന​ല്‍ മാ​ര്‍ച്ച് 17നു ​ഡ​ല്‍ഹി അ​രു​ണ്‍ ജെ​യ്റ്റ്ലി സ്റ്റേ​ഡി​യ​ത്തി​ലാ​ണ്.

ആ​കെ 22 മ​ത്സ​ര​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ ലീ​ഗി​ലു​ള്ള​ത്. എ​ല്ലാ മ​ത്സ​ര​ങ്ങ​ളും വൈ​കീ​ട്ട് 7.30 മു​ത​ലാ​യി​രി​ക്കും. മാ​ര്‍ച്ച് 15നാ​ണ് എ​ലി​മി​നേ​റ്റ​ര്‍ പോ​രാ​ട്ടം. ക​ഴി​ഞ്ഞ സീ​സ​ണി​ലെ പോ​ലെ ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണ​യും മ​ത്സ​ര​ങ്ങ​ള്‍. ഹോം, ​എ​വേ രീ​തി​യി​ല​ല്ല മ​ത്സ​ര​ങ്ങ​ള്‍. ഡ​ല്‍ഹി, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മാ​ത്ര​മാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ള്‍. ആ​ദ്യ മൂ​ന്ന് ടീ​മു​ക​ളാ​യി​രി​ക്കും പ്ലേ ​ഓ​ഫി​ലേ​ക്ക് ക​ട​ക്കു​ക. ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള ടീം ​നേ​രി​ട്ട് ഫൈ​ന​ലു​റ​പ്പി​ക്കും. ര​ണ്ടാം ടീ​മി​നെ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തു​ള്ള ടീ​മു​ക​ള്‍ ത​മ്മി​ലു​ള്ള എ​ലി​മി​നേ​റ്റ​റി​ലാ​യി​രി​ക്കും നി​ര്‍ണ​യി​ക്കു​ക.

മ​ത്സ​രക്ര​മം

ഫെ​ബ്രു​വ​രി 23- മും​ബൈ ഇ​ന്ത്യ​ന്‍സ്- ഡ​ല്‍ഹി ക്യാ​പി​റ്റ​ല്‍സ്

ഫെ​ബ്രു​വ​രി 24- റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ര്‍- യു​പി വാ​രി​യേ​ഴ്സ്

ഫെ​ബ്രു​വ​രി 25- ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സ്- മും​ബൈ ഇ​ന്ത്യ​ന്‍സ്

ഫെ​ബ്രു​വ​രി 26- യു​പി വാ​രി​യേ​ഴ്സ്- ഡ​ല്‍ഹി ക്യാ​പി​റ്റ​ല്‍സ്

ഫെ​ബ്രു​വ​രി 27- റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ര്‍- ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സ്

ഫെ​ബ്രു​വ​രി 28- മും​ബൈ ഇ​ന്ത്യ​ന്‍സ്- യു​പി വാ​രി​യേ​ഴ്സ്

ഫെ​ബ്രു​വ​രി 29- റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ര്‍- ഡ​ല്‍ഹി ക്യാ​പി​റ്റ​ല്‍സ്

മാ​ര്‍ച്ച് 1- യു​പി വാ​രി​യേ​ഴ്സ്- ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സ്

മാ​ര്‍ച്ച് 2- റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ര്‍- മും​ബൈ ഇ​ന്ത്യ​ന്‍സ്

മാ​ര്‍ച്ച് 3- ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സ്- ഡ​ല്‍ഹി ക്യാ​പി​റ്റ​ല്‍സ്

മാ​ര്‍ച്ച് 4- യു​പി വാ​രി​യേ​ഴ്സ്- റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ര്‍

മാ​ര്‍ച്ച് 5- ഡ​ല്‍ഹി ക്യാ​പി​റ്റ​ല്‍സ്- മും​ബൈ ഇ​ന്ത്യ​ന്‍സ്

മാ​ര്‍ച്ച് 6- ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സ്- റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ര്‍

മാ​ര്‍ച്ച് 7- യു​പി വാ​രി​യേ​ഴ്സ്- മും​ബൈ ഇ​ന്ത്യ​ന്‍സ്

മാ​ര്‍ച്ച് 8- ഡ​ല്‍ഹി ക്യാ​പി​റ്റ​ല്‍സ്- യു​പി വാ​രി​യേ​ഴ്സ്

മാ​ര്‍ച്ച് 9- മും​ബൈ ഇ​ന്ത്യ​ന്‍സ്- ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സ്

മാ​ര്‍ച്ച് 10- ഡ​ല്‍ഹി ക്യാ​പി​റ്റ​ല്‍സ്- റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ര്‍

മാ​ര്‍ച്ച് 11- ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സ്- യു​പി വാ​രി​യേ​ഴ്സ്

മാ​ര്‍ച്ച് 12- മും​ബൈ ഇ​ന്ത്യ​ന്‍സ്- റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ര്‍

മാ​ര്‍ച്ച് 13- ഡ​ല്‍ഹി ക്യാ​പി​റ്റ​ല്‍സ്- ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സ്

മാ​ര്‍ച്ച് 15- എ​ലി​മി​നേ​റ്റ​ര്‍

മാ​ര്‍ച്ച് 17- ഫൈ​ന​ല്‍

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com